iPhoneകൾക്ക് മാത്രമല്ല, ഐഫോൺ 15ലൂടെ നേട്ടമുണ്ടാകുന്നത്. അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളിൽ തകർന്നുകിടക്കുന്ന സ്മാർട്ഫോൺ വിപണിയെ കൈപിടിച്ചുയർത്താൻ iPhone 15 സീരീസുകൾക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ന് കാലിഫോർണിയയിൽ വച്ചുള്ള Wonderlust പരിപാടിയിൽ വച്ചാണ് ആപ്പിൾ തങ്ങളുടെ iPhone 15 ഫോണുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ പുറത്തിറക്കുന്നത്.
വൻ മാറ്റങ്ങളോടെ വരുന്ന ഐഫോൺ 15 സ്മാർട്ഫോൺ വിപണിയിൽ ഒരു വിപ്ലവമാകുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ തന്നെ ആപ്പിൾ തങ്ങളുടെ മുൻകാല മോഡലുകൾ നിർമിക്കുന്നത് നിർത്തലാക്കാനും, iPhone 15ലേക്ക് ശ്രദ്ധ നൽകാനും പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
Read More: iPhone 15 Launch Soon: കാത്തിരിക്കാൻ സമയമില്ല, ഇനി iPhone 15ന്റെ കാലം
വില കൂടിയ ഐഫോൺ 15ഉം അതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ഉം വാങ്ങാൻ ആഗ്രഹിക്കാത്തവർക്ക് ബജറ്റ് അൽപം കുറവുള്ള iPhone 13 വാങ്ങാവുന്നതാണ്. ഇപ്പോഴാണെങ്കിൽ, ഐഫോൺ 13 ഫോണുകൾക്ക് വൻവിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
79900 രൂപ വരെ ഐഫോൺ 15ന് വില വരുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഏറ്റവും മികച്ച, എന്നാൽ വില കുറഞ്ഞ ഐഫോൺ വാങ്ങണമെങ്കിൽ അത് iPhone 13 തന്നെയായിരിക്കും ഉചിതമായിട്ടുള്ളത്. ഇനി ആപ്പിൾ ഐഫോൺ 13 സീരീസുകളുടെ നിർമാണം നിർത്തലാക്കുകയാണെങ്കിൽ, ലഭ്യതയും കുറയും. അതിനാൽ Amazon ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫർ മാക്സിമം വിനിയോഗിക്കുക.
Apple iPhone 13ന് ആമസോണിൽ ഇപ്പോൾ 29% വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, 79,900 രൂപ വരെ വില വരുന്ന 128GB സ്റ്റോറേജിന്റെ ഐഫോൺ 13 ഇപ്പോൾ 56,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും. എക്സ്ചേഞ്ച് ഓഫറിൽ ഈ ഐഫോൺ നിങ്ങൾക്ക് 24,900 രൂപയുടെ വിലക്കിഴിവിലും വാങ്ങാവുന്നതാണ്. എന്നാൽ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിനും, PIN കോഡിനും അനുസരിച്ച് Exchange ഓഫറിലും മാറ്റം വരും.
BUY AT DISCOUNT PRICE: ആമസോൺ ഓഫർ. ഇതാ ഇവിടെ
6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഫോണിലുള്ളത്. A15 ബയോണിക് ചിപ്സെറ്റാണ് iPhone 13ന് മികച്ച പെർഫോമൻസ് നൽകുന്നത്.