വമ്പിച്ച ഡിസ്‌കൗണ്ടുമായി ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ

വമ്പിച്ച ഡിസ്‌കൗണ്ടുമായി ഐഫോൺ 13 ഫ്ലിപ്പ്കാർട്ടിൽ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലൂടെ ഐഫോൺ 13 ഇപ്പോൾ 58,749 രൂപയ്ക്ക് വാങ്ങാം

128GB സ്റ്റോറേജുള്ള വേരിയന്റാണ് ഫ്ലിപ്പ്കാർട്ടിൽ 58,749 രൂപയ്ക്ക് ലഭിക്കുന്നത്

SBI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 57,999 രൂപയ്ക്ക് ലഭിക്കും

ആപ്പിൾ ഐഫോൺ 13 (iPhone 13) വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഐഫോൺ 13 58,749 രൂപയ്ക്ക് വാങ്ങാം. ഉപഭോക്താക്കൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് കൂടുതൽ ഓഫറുകളും മറ്റും നേടാൻ സാധിക്കും. നിലവിൽ ഉപയോഗിക്കുന്ന ഫോൺ എക്സ്ചേഞ്ച് ചെയ്താൽ വില വീണ്ടും കുറയും.

ഐഫോൺ 13 വമ്പിച്ച വിലക്കിഴിവിൽ ഫ്ലിപ്പ്കാർട്ടിൽ  

ആപ്പിൾ ഐഫോൺ 13 (iPhone 13) യുടെ 128 ജിബി സ്റ്റോറേജുള്ള വേരിയന്റിന് ഫ്ലിപ്പ്കാർട്ടിൽ 58,749 രൂപയാണ് വില. നിലവിൽ ഈ ഡിവൈസ് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 11,151 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് ഈ ഡിവൈസിന് ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കുന്നത്. 

BUY FROM HERE

ഐഫോൺ 13ന്റെ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും

SBI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ 13 (iPhone 13) വാങ്ങുന്ന ആളുകൾക്ക് ഈ ഡിവൈസ് 57,999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട് SBI ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 10 ശതമാനം വരെ കിഴിവാണ് നൽകുന്നത്. 750 രൂപ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ നിങ്ങൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. എക്സ്ചേഞ്ച് ചെയ്യുന്ന ഫോൺ എതാണ്, ഫോണിന്റെ പഴക്കം, കേടുപാടുകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് എക്സ്ചേഞ്ച് വാല്യൂ തീരുമാനിക്കുന്നത്.

ഐഫോൺ 13 യുടെ സവിശേഷതകൾ

ഐഫോൺ 13 (iPhone 13) സ്മാർട്ട്ഫോണിൽ 6.1 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. രണ്ട് 12 മെഗാപിക്സൽ ക്യാമറകളും ഈ ഫോണിലുണ്ട്. ഇതിൽ ഒരു ക്യാമറ വൈഡ് ലെൻസും മറ്റേത് അൾട്രാ വൈഡ് ലൈൻസുള്ളതാണ്. നിലവിൽ ഫ്ലിപ്പ്കാർട്ട് നൽകുന്ന ഡിസ്കൌണ്ടിലൂടെ ഐഫോൺ 13 (iPhone 13) വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭിക്കുന്നത് നേരത്തെയും ഇത്തരം ഓഫറുകൾ ഫോണിന് ലഭിച്ചിരുന്നു. കുറഞ്ഞ വിലയിൽ മികച്ചൊരു ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഐഫോൺ 13 (iPhone 13) മികച്ച ചോയിസ് തന്നെയാണ്.

ഐഫോൺ 13 പ്രോസസ്സറും ബാറ്ററിയും 

ആപ്പിളിന്റെ പുതിയ A15 ബയോണിക് SoC ചിപ്പാണ് ഐഫോൺ 13ന് കരുത്തേകുന്നത്. ഐഫോൺ 13 മറ്റുള്ളവയെക്കാൾ 2.5 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കും.

ഐഫോൺ 13 ഡിസ്പ്ലേ

ഐഫോൺ 13ന് 120 ഹെർട്സ് റിഫ്രഷ് റേറ്റാണ്. ഓരോ ഉപയോഗം അനുസരിച്ച് 10 ഹെർട്സ് മുതൽ 120 ഹെർട്സ് വരെ ഡിസ്‌പ്ലെയുടെ റിഫ്രഷ് റേറ്റ് തനിയെ മാറും. ഐഫോൺ 13, മിനി മോഡലുകൾക്ക് ഡേടൈം ബ്രൈറ്റ്നസ് 800 നിറ്റ്സും, പ്രോ മോഡലുകൾക്ക് 1000 നിറ്റ്സുമാണ്. എല്ലാ ഐഫോൺ 13 മോഡലുകൾക്കും ഡോൾബി വിഷൻ, എച്ച്ഡിആർ 10, എച്ച്എൽജി പിന്തുണയുണ്ട്.

ഐഫോൺ 13 ക്യാമറ

ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവയ്ക്ക് പുതിയ വൈഡ് ആംഗിൾ ക്യാമറയാണ് ആകർഷണം. എഫ്/1.6 അപ്പേർച്ചറുള്ള 12 മെഗാപിക്‌സൽ വൈഡ് ക്യാമറ, എഫ് /2.4 അപ്പേർച്ചറിൽ 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ മോഡലുകളുടെ ഡ്യുവൽ കാമറ. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഒന്നിലധികം സബ്ജക്ടുകളെ ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13ന്റെ പ്രധാന സവിശേഷതയാണ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo