digit zero1 awards

iPhone 13 Mini വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ

iPhone 13 Mini വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ
HIGHLIGHTS

ഐഫോൺ 13 മിനി 32,749 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്

Apple iPhone 13 mini-യിൽ A15 ബയോണിക് ചിപ്‌സെറ്റുണ്ട്

പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ഐഫോൺ വാങ്ങാം

കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ ഒരു മികച്ച ഓഫറുമായി ഫ്ലിപ്കാർട്ട്. ഐഫോൺ 13 മിനി വളരെ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഐഫോൺ 13 സീരീസിലെ ഏറ്റവും ചെറിയ സ്‌ക്രീൻ ഫോണാണ് ആപ്പിൾ ഐഫോൺ 13 മിനി. ആപ്പിൾ ഐഫോൺ 13 മിനി ഇന്ത്യയിൽ 69,900 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ നിലവിൽ ഓഫറുകളെല്ലാം കഴിഞ്ഞു  32,749 രൂപയ്ക്ക് ലഭ്യമാണ്.

ഐഫോൺ 13 മിനി ഓഫർ

ആപ്പിൾ ഐഫോൺ 13 മിനി നിലവിൽ 64,900 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇപ്പോൾ എല്ലാ ഓഫറുകളും കഴിഞ്ഞു 32,749 രൂപയ്ക്ക് ലഭിക്കും. നിങ്ങൾ HDFC ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 2,901 രൂപ ഐഫോൺ 13 മിനിക്ക് കിഴിവ് ലഭിക്കും. അപ്പോൾ ഐഫോണിന്റെ വില 61,999 രൂപയാകും. ഈ ഫോണിനൊപ്പം 29,250 രൂപയുയാണ്  എക്‌സ്‌ചേഞ്ച് ഓഫറായി നൽകുന്നത്. നമ്മൾ എക്‌സ്‌ചേഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഫോൺ മറ്റു കേടുപാടുകൾ ഒന്നുമില്ലെങ്കിൽ എല്ലാ ഓഫറുകൾക്കും ശേഷം ആപ്പിൾ ഐഫോൺ 13 മിനി  32,749 രൂപയ്ക്ക് ലഭിക്കും. 

Apple iPhone 13 മിനിയുടെ സ്‌പെസിഫിക്കേഷൻ

Apple iPhone 13 mini-യിൽ Apple A15 ബയോണിക് ചിപ്‌സെറ്റ് ഉണ്ട്, കൂടാതെ iOS 15-നും ഇതോടൊപ്പം ലഭ്യമാകും. അലൂമിനിയം ഫ്രെയിമുള്ള ഫോണിന് സെറാമിക് ഷീൽഡ് ഗ്ലാസ് കൊണ്ട് സംരക്ഷണമുണ്ട്. ഐഫോൺ 13 മിനിക്ക് 5.4 ഇഞ്ച് ഡിസ്‌പ്ലേയും 12 മെഗാപിക്‌സൽ ക്യാമറയുമുണ്ട്. ക്യാമറയിൽ എല്ലാത്തരം മോഡുകളും ലഭ്യമാകും. ഐഫോൺ 13 മിനിക്ക്  1.5 മണിക്കൂർ അധിക ബാറ്ററി ലൈഫ് ഉള്ള മെച്ചപ്പെട്ട ബാറ്ററിയുണ്ട്. ഒരു വലിയ ബാറ്ററി, ഊർജ്ജക്ഷമതയുള്ള എ 15 ചിപ്‌സെറ്റ്, കുറച്ച് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവ നിലവിലെ മോഡലിൽ ബാറ്ററി മെച്ചപ്പെടുത്തലിന് അനുവദിച്ചിട്ടുണ്ട്. 

ഐഫോൺ 13 മിനി എന്നിവയ്ക്ക് പുതിയ വൈഡ് ആംഗിൾ ക്യാമറയാണ് ആകർഷണം. എഫ്/1.6 അപ്പേർച്ചറുള്ള 12 മെഗാപിക്‌സൽ വൈഡ് ക്യാമറ, എഫ് /2.4 അപ്പേർച്ചറിൽ 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ മോഡലുകളുടെ ഡ്യുവൽ കാമറ. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഒന്നിലധികം സബ്ജക്ടുകളെ ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13ന്റെ പ്രധാന സവിശേഷതയാണ്.

പിങ്ക്, ബ്ലൂ, മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ഐഫോൺ വാങ്ങാം. ഫോണിന്റെ ക്യാമറയ്‌ക്കൊപ്പം 3X ഒപ്റ്റിക്കൽ സൂമും ഉണ്ട്. ഇതിന് പുറമെ അൾട്രാ വൈഡ് ക്യാമറയും മാക്രോ ലെൻസും ഇതിലുണ്ട്. ഐഫോണിന് 5G പിന്തുണയുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo