iPhone 13 വൻ വിലക്കിഴിവിൽ നൽകുകയാണ് ഫ്ലിപ്പ്കാർട്ടും ആമസോണും. ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെയാണ് ഐഫോൺ 13ന് വില കുറച്ചിരിക്കുന്നത്. സ്റ്റോക്കുകൾ വിറ്റുതീർക്കാനാണ് ഐഫോൺ 13ന് ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഐഫോൺ 13 വൻ വിലക്കിഴിവിൽ സ്വന്തമാക്കാം
ആമസോണിലും ഫ്ലിപ്പ്ർട്ടിലും ഇപ്പോൾ ഐഫോൺ 13 58,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും കമ്പനി നൽകുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറില്ലാതെ തന്നെ 58,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഐഫോൺ 13 56,999 രൂപയ്‌ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ലഭിക്കുന്നത്. ആമസോണിൽ നിലവിൽ ബാങ്ക് ഓഫറുകളൊന്നും നൽകുന്നില്ല.
എക്‌സ്‌ചേഞ്ച് ഓഫർ
ഫ്ലിപ്പ്കാർട്ടും ആമസോണും എക്‌സ്‌ചേഞ്ച് ഓഫറുകൾ നൽകുന്നുണ്ട്. നിങ്ങളുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഫോണിന്റെ പഴക്കവും അവസ്ഥയും കണക്കിലെടുത്താണ് എക്‌സ്‌ചേഞ്ച് ഓഫർ കണക്കാക്കുക. കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ടും ആമസോണും നൽകുന്ന മികച്ച അവസരമാണിത്. ഐഫോൺ 13, ഐഫോൺ 14 എന്നിവയുടെ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഐഫോൺ 13 കാത്തിരുന്നാലും കുഴപ്പമില്ല. ആപ്പിൾ ഐഫോൺ 14ക്കും മികച്ച വിലക്കുറവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ മുൻതലമുറ മോഡലിന് വിലക്കുറവ് ലഭിക്കാറുണ്ട്. നിലവിൽ ഐഫോൺ 14 ആപ്പിൾ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,900 രൂപയ്ക്കാണ്. ഐഫോൺ 13യുടെ ആപ്പിൾ സ്റ്റോറിലെ വില 69,900 രൂപയാണ്.