New Realme: 15000 രൂപ റേഞ്ചിൽ Realme 14x 5G എത്തി, IP69 റേറ്റിങ് സ്മാർട്ഫോൺ ഈ ബജറ്റിൽ ഇതാദ്യം
മികച്ച ബാറ്ററിയും SuperVOOC ചാർജിങ്ങുമുള്ള Realme 14x 5G പുറത്തിറങ്ങി
IP69 റേറ്റിംഗുള്ള 15,000 രൂപയിൽ താഴെ വിലയുള്ള ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത്
ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ നിറങ്ങളിലാണ് ഫോണെത്തിയത്
മികച്ച ബാറ്ററിയും SuperVOOC ചാർജിങ്ങുമുള്ള Realme 14x 5G പുറത്തിറങ്ങി. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലെ പുതിയ പോരാളിയുടെ വിൽപ്പനയും ആരംഭിച്ചിരിക്കുന്നു. IP69 റേറ്റിങ്ങുള്ള ഫോൺ 15000 രൂപയിൽ താഴെയാണ് വില വരുന്നത്.
ഇത് നിങ്ങൾക്കുള്ള പെർഫെക്ട് ഓപ്ഷനാണോ? ഫോണിന് ആദ്യ സെയിൽ പ്രമാണിച്ച് പ്രത്യേക കിഴിവുകൾ അനുവദിച്ചിട്ടുണ്ടോ? Realme 5G ഫോണിന്റെ സ്പെസിഫിക്കേഷനും വിലയും വിൽപ്പനയും അറിയാം.
Realme 14x 5G: സ്പെസിഫിക്കേഷൻ
120Hz റിഫ്രഷ് റേറ്റ് ലഭിക്കുന്ന 6.67 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 2,100 nits പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. ഫോണിന്റെ ഡിസ്പ്ലേ കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനോടെയാണ് നിർമിച്ചത്.
ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി ഫോൺ ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകളെ പിന്തുണയ്‌ക്കുന്നു. ഇത് അമോലെഡ് ഡിസ്പ്ലേ ഫോണായതിനാൽ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിട്ടുള്ളത്.
മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. ഇത് മൾട്ടിടാസ്‌കിംഗ്, വേഗതയേറിയ 5G കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് പെർഫോമൻസും തരുന്നു. ഫോൺ AnTuTu ബെഞ്ച്‌മാർക്കിൽ 420,000 സ്‌കോർ ചെയ്യുന്നു. 6nm ഒക്ടാ കോർ പ്രോസസർ ഒരു ARM G57 MC2 ജിപിയുവുമായി കണക്റ്റാക്കിയിരിക്കുന്നു.
6000mAh ബാറ്ററിയാണ് റിയൽമി 14x 5G ഫോണിലുള്ളത്. നിത്യോപയോഗ ആവശ്യങ്ങൾക്കും ഗെയിമിങ്ങിനും വീഡിയോ സ്ട്രീമിങ്ങിനുമെല്ലാം മികച്ച ബാറ്ററി ലൈഫ് ഇങ്ങനെ നേടാം. ഈ സ്മാർട്ഫോൺ 45W SuperVOOC ചാർജിംഗ് സ്പീഡിനെ സപ്പോർട്ട് ചെയ്യുന്നു. എന്നുവച്ചാൽ 38 മിനിറ്റിനുള്ളിൽ 50% ചാർജിൽ എത്തുന്നു.
ഈ 5ജി ഫോണിലെ റിയൽമി ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 15 ആണ്. റിയൽമി യുഐ 5.0-നൊപ്പം ഇത് പ്രവർത്തിക്കുന്നു. റിയൽമി 14X 5G ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഫോൺ കൂടിയാണ്.
ക്യാമറയിലേക്ക് വന്നാൽ ഫോണിലെ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്. ഇത്
f/1.8 അപ്പേർച്ചറുള്ള സെൻസറാണ്. കൂടാതെ ഫോണിൽ സെൽഫികൾക്കായി 8MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
Realme 5G: പ്രത്യേക ഫീച്ചർ
ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുന്നുവെന്ന് പറയാം. IP69 റേറ്റിംഗുള്ള 15,000 രൂപയിൽ താഴെ വിലയുള്ള ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത്. വെള്ളത്തിൽ വീണാൽ പ്രതിരോധിക്കാനും, പൊടിയെ ചെറുക്കാനും IP68, IP69 റേറ്റിങ്ങുണ്ട്. കൂടാതെ ഫോണിൽ മിലിറ്ററി-ഗ്രേഡ് ഷോക്ക് പ്രതിരോധവും നൽകിയിരിക്കുന്നു.
Also Read: Best Flagship Phone: എല്ലാം തികഞ്ഞ iQOO 13 5G, എന്തുകൊണ്ട് നിങ്ങൾ മിസ്സാക്കരുത്!
ഫോണിന്റെ കളറുകളാണ് മറ്റൊരു പ്രത്യേകത. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
Realme 14x 5G: വിലയും ഓഫറും
റിയൽമി 14X 5G സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 6GB+128GB മോഡലിന് 14,999 രൂപയാകുന്നു. 8GB+128GB വേരിയന്റിന് 15,999 രൂപയുമാണ് വില. ഡിസംബർ 18 ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ വിൽപ്പന ആരംഭിച്ചു. BUY FROM HERE.
Flipkart, Realme.com വഴി ഓൺലൈനിലും ഓഫ്‌ലൈനിലും ലഭിക്കുന്നതാണ്. രാജ്യത്തെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ റിയൽമി 14എക്സ് ഇപ്പോൾ ലഭ്യമാണ്.
ആദ്യ വിൽപ്പനയിൽ എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും കമ്പനി 1,000 രൂപ കിഴിവ് അനുവദിച്ചിരിക്കുന്നു. പോരാഞ്ഞിട്ട് ഒരു വർഷത്തെ വിപുലീകൃത വാറണ്ടിയും റിയൽമി വാഗ്ദാനം ചെയ്യുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile