iOS 18 Issue: ചാർജാകാൻ ഒരു രാത്രി, ചാർജ് തീരാൻ ഒറ്റ ദിവസം! iPhone Battery പ്രശ്നമെന്ന് ഉപയോക്താക്കൾ| TECH NEWS

Updated on 03-Oct-2024
HIGHLIGHTS

iOS 18 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ബാറ്ററി പ്രശ്നം നേരിടുന്നതായി iPhone ഉപയോക്താക്കൾ

ഒരു മണിക്കൂറിനുള്ളിൽ 20% മുതൽ 30% വരെ ബാറ്ററി കുറയുന്നതായാണ് പരാതി

ഫോൺ ചാർജ് ചെയ്താൽ അത് ഒരു ദിവസം കൊണ്ട് തീരുവാണെന്ന് പരാതിക്കാർ പറയുന്നു

iPhone 16 സീരീസുകളുടെ പ്രത്യേകത അവയിലെ iOS 18 ആണ്. പഴയ ചില ആപ്പിൾ ഫോണുകളിലും ഈ പുതിയ സോഫ്റ്റ് വെയർ ലഭ്യമാക്കി. എന്നാൽ iOS 18 അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ബാറ്ററി പ്രശ്നം നേരിടുന്നതായി ഉപയോക്താക്കൾ. സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്ത ശേഷം ഐഫോണുകളുടെ ബാറ്ററി ലൈഫ് പെട്ടെന്ന് കുറയുന്നതായി വരിക്കാർ.

iOS 18 അപ്ഡേറ്റ് ചതിച്ചോ?

ഒരു മണിക്കൂറിനുള്ളിൽ 20% മുതൽ 30% വരെ ബാറ്ററി കുറയുന്നതായാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ചില ഐഫോൺ വരിക്കാർ രംഗത്തെത്തി. ആപ്പിൾ അടുത്തിടെ ഐഫോൺ 11, ഐഫോൺ 12, ഐഫോൺ XS എന്നിവയിലെല്ലാം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു.

ബാറ്ററി ലൈഫിൽ പെട്ടെന്ന് കുറവുള്ളതായി ഉപയോക്താക്കൾ വിശദീകരിക്കുന്നു. ഫോൺ ചാർജ് ചെയ്താൽ അത് ഒരു ദിവസം കൊണ്ട് തീരുവാണെന്ന് പരാതിക്കാർ പറയുന്നു. ഇതുവരെ ഒരു ഐഫോണുകളിലും ഇങ്ങനെയൊരു ബാറ്ററി പ്രശ്നം സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ ഇത് ആപ്പിൾ ഫോണുകൾ നേരിടുന്ന പ്രധാന വെല്ലുവിളി ആയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

iOS 18 അപ്ഡേറ്റിന് ശേഷം ചാർജ് കാലിയാകുന്നു…

ഇന്നത്തെ മിക്ക ആൻഡ്രോയിഡ് ഫോണുകളും സൂപ്പർ ചാർജിങ് ഫീച്ചറുകളുള്ളവയാണ്. എന്നാൽ ഐഫോൺ ഇപ്പോഴും ഫാസ്റ്റ് ചാർജിങ് കൊണ്ടുവന്നിട്ടില്ല. പലരും രാത്രി മുഴുവൻ ഐഫോൺ ചാർജിനിട്ടാണ് ഉപയോഗിക്കുന്നത്. ഈ സമയത്താണ് iOS അപ്ഡേറ്റിലൂടെ ബാറ്ററി പ്രശ്നവും ഉടലെടുക്കുന്നത്. ഇങ്ങനെ രാത്രി മുഴുവൻ ചാർജിനിട്ട ഫോണിന്റെ ചാർജ് ഒറ്റ ദിവസം കൊണ്ട് കാലിയാകുന്നു. ഐഫോൺ ഉപയോക്താക്കളെ ഇത് ശരിക്കും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാലും ബാറ്ററിയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത്തരം പ്രശ്ന പരിഹാരത്തിനുമായി ആപ്പിൾ നിരവധി ഘട്ടങ്ങൾ നൽകിയിട്ടുണ്ട്. iOS 18 ബീറ്റ ഉപയോഗിക്കുന്നവർക്ക്, ബാറ്ററി പ്രകടനത്തിൽ കുറവുണ്ടാകുന്നത് സാധാരണമാണ്. എന്തുകൊണ്ടെന്നാൽ മുമ്പ് ബീറ്റാ ടെസ്റ്റർമാരും ഇങ്ങനെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Battery Issue താൽക്കാലികം മാത്രം!

അപ്‌ഡേറ്റിന് ശേഷം ഐഫോണുകൾ ഉടനടി ഉപയോഗിക്കാം. എന്നാലും ഈ സമയങ്ങളിൽ ചില പ്രവർത്തനങ്ങൾ ബാക്ക്ഗ്രൌണ്ടിൽ പ്രോസസ് ആയിക്കൊണ്ടിരിക്കുന്നു. ഇത് ബാറ്ററി ലൈഫിനെയും ഫോണിന്റെ ചൂടിനെയും താൽക്കാലികമായി ബാധിക്കും.

ഈ ബാക്ക്ഗ്രൗണ്ട് ടാസ്ക്കുകൾ പൂർത്തിയാകുന്നത് വരെ ഫോൺ കൂടുതൽ പവർ ഉപയോഗിച്ചേക്കും. അതിനാൽ ഐഒഎസ് 18 ഇൻസ്റ്റാൾ ചെയ്ത ശേഷം വരുന്ന ബാറ്ററി പ്രശ്നം കാര്യമാക്കേണ്ടതില്ല. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ബാറ്ററി ഒപ്റ്റിമൈസേഷൻ പഴയ പോലെയാകുമെന്ന് ജിസ്മോചൈന റിപ്പോർട്ട് ചെയ്യുന്നു.

ഐഒഎസ് 18 ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ബാറ്ററി പ്രകടനത്തിൽ കുറവുണ്ടായാൽ, ഉടൻ തന്നെ വിഷമിക്കേണ്ടതില്ല. പലപ്പോഴും, പുതിയ അപ്ഡേറ്റിലേക്ക് സിസ്റ്റം ക്രമീകരിക്കുന്നതിനാൽ ബാറ്ററി ഒപ്റ്റിമൈസേഷൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്ഥിരത കൈവരിക്കുന്നു.

ബാറ്ററി സേവ് ആക്കാൻ Tips…

എങ്കിലും ഐഫോണിലെ ബാറ്ററി വിനിയോഗം കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്. ഫോണിന്റെ ബ്രൈറ്റ്നെസ് കുറച്ചും സെല്ലുലാർ ഡാറ്റയ്ക്ക് പകരം വൈഫൈ ഉപയോഗിച്ചും ബാറ്ററി സേവ് ചെയ്യാം. ഫോണിലെ ആപ്ലിക്കേഷനുകളിൽ ആവശ്യത്തിനുള്ളവയ്ക്ക് മാത്രം ലൊക്കേഷൻ പെർമിഷനും മറ്റും കൊടുക്കുക.

ഐഫോണിലെ സോഫ്റ്റ് വെയർ അപ്ഡേറ്റ്: How to?

ഐഒഎസ് അപ്ഡേറ്റിനായി നിങ്ങൾക്ക് സെറ്റിങ്സ് തുറക്കാം. ഇവിടെ General > Software Update ക്ലിക്ക് ചെയ്യുക. ഇങ്ങനെ iOS 18 സപ്പോർട്ട് ചെയ്യുന്ന ഐഫോണുകളിൽ സോഫ്റ്റ് വെയർ അപ്ഡേറ്റാകും.

Read More: എന്ത് Pro Max-ന്റെ വില വെട്ടിക്കുറച്ചോ? iPhone 15 മുന്തിയ ഫോൺ വാങ്ങാൻ നല്ല Best സമയമിതാണ്

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :