iPhone, ഐപാഡ് ഡിവൈസുകളിലേക്ക് വരുന്ന iOS 18.2 പ്രത്യേകത എന്താണെന്നോ? പുതിയ ഐഒഎസ്സിൽ ChatGPT Plus ലഭിക്കുമെന്നത് വലിയ അപ്ഡേറ്റാണ്. എഐ സപ്പോർട്ടുള്ള ചാറ്റ്ജിപിടി പ്ലസ് അതും മെനക്കേടില്ലാതെ ലഭിക്കുമെന്നതാണ് പ്രത്യേകത.
Apple-ന്റെ വരാനിരിക്കുന്ന iOS 18.2 അപ്‌ഡേറ്റ് എങ്ങനെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിൽ ചാറ്റജിപിടി പ്ലസ് അപ്ഗ്രേഡ് ചെയ്യാൻ സെറ്റിങ്സ് ആപ്പിലൂടെ സാധിക്കും. സെറ്റിങ്സിൽ നിന്ന് നേരിട്ട് ChatGPT പ്ലസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇങ്ങനെ വെറും ചാറ്റ്ജിപിടിയല്ല, പ്രീമിയം AI സേവനങ്ങളിലേക്കാണ് ഉപയോക്താക്കൾക്ക് ആക്‌സസ് ലഭിക്കുന്നത്.
അടുത്തിടെയാണ് ആപ്പിൾ പുതിയ സോഫ്റ്റ് വെയർ വേർഷൻ അവതരിപ്പിച്ചത്. ഇനി ഐഒസ് 18.2 പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ കൂടുതൽ ആക്‌സസ് ചെയ്യാനുള്ള ടെക്നോളജി ഇതിലുണ്ടാകും. ഐഒഎസ് 18.2 അപ്‌ഡേറ്റ് ഡിസംബർ ആദ്യവാരം അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
iOS സെറ്റിങ്സിലേക്ക് ഓപ്പൺ എഐ ഫീച്ചറകളും സമന്വയിപ്പിക്കുകയാണ്. ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് അടുത്ത ഒഎസ് വേർഷനിൽ എളുപ്പത്തിൽ ആക്സസ് ലഭിക്കും. ഇതിനായി മൂന്നാം കക്ഷി ആപ്പുകളുടെയോ ബ്രൗസറുകളുടെയോ ആവശ്യമില്ല. ഏതാനും ചില സ്റ്റെപ്പുകളിലൂടെ ഐഫോൺ യൂസേഴ്സിന് ചാറ്റ്ജിപിടി പ്ലസ് ലഭിക്കും.
നിലവിൽ ടെക് കമ്പനികൾ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നേരിട്ട് AI ടൂളുകൾ ഉൾപ്പെടുത്തുന്നു. ഇതേ തുടർന്നാണ് ആളുകളുടെ സൌകര്യാർഥം ആപ്പിളും ഈ പരീക്ഷണത്തിന് പോകുന്നത്.
ഐഒസ് 18.2-നുള്ളിലെ ChatGPT പ്ലസിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷന്റെ വില എത്രയാകുമെന്നോ? പ്രതിമാസം $20 ആയിരിക്കും വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 1,700 രൂപയാകും. ഇതിൽ ജിപിടി 4 ആക്സസ് ഉണ്ടാകും. GPT-3.5-നെ അപേക്ഷിച്ച് കൂടുതൽ കൃത്യവും സങ്കീർണ്ണവുമായ റെസ്പോൺസ് ഇത് നൽകും.
ChatGPT സംയോജനം മാത്രമല്ല പുത്തൻ അപ്ഡേറ്റ്. പുതിയ ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ പെർഫോമൻസിലും കേമനായിരിക്കും. പ്രൈവസി, സെക്യൂരിറ്റി ഫീച്ചറുകളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകളുണ്ടാകും. മികച്ച വിജറ്റുകൾ, പുതിയ സെക്യൂരിറ്റി നിയന്ത്രണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഐഒസ് 18.2 സിരിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കുന്നതാണ്.