ഇൻ്റക്സ് ക്ലൗഡ് സ്ട്രിങ് HD യിൽ 2.5D കർവ്ഡ് 5 ഇഞ്ച് HD ഡിസ്പ്ലേയാണുള്ളത്. ഇന്റെക്സിന്റെ ഏറ്റവും പുതിയതു ചിലവു കുറഞ്ഞതുമായ മോഡലാണ് ക്ലൗഡ് സ്ട്രിങ്.ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് കുറഞ്ഞ വിലക്ക് വാങ്ങാവുന്ന ഈ സ്മാർട്ട് ഫോണിൽ ഫിന്ഗർ പ്രിന്റ് സ്കാനർ ഉണ്ട് എന്നതാണ് .ഇതിന്റെ വില എന്ന് പറയുന്നത് 5599 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇൻ്റക്സ് ക്ലൗഡ് സ്ട്രിങ് HD യ്ക്കു കരുത്തു നൽകുന്നത് 1.3 GHz സ്പ്രെഡ്‌ട്രം SC9832A ക്വാഡ് കോർ പ്രോസസറിനൊപ്പം മാലി 400 ജിപിയുവാണ്. ഫോൺ 4G LTE + VoLTE യാണ് .
ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിനു 1GB റാംമും 8GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. ഇത് 32 GB വരെ വർധിപ്പിക്കാം.ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും 8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .5599 രൂപയ്ക്കു വാങ്ങിക്കാവുന്ന ഒരു കിടിലൻ സ്മാർട്ട് ഫോൺ തന്നെയാണ് ഇത് .ഫിന്ഗർ പ്രിന്റ് സ്കാനർ , മികച്ച ക്യാമറ എന്നിവ ഇതിനെ കൂടുതൽ സവിശേഷതയാക്കുന്നു .