1990 രൂപയ്ക്ക് “ഇന്റക്സ് അക്വാ G2 “

1990 രൂപയ്ക്ക്  “ഇന്റക്സ് അക്വാ  G2 “
HIGHLIGHTS

1990 രൂപയ്ക്ക് ഒരു മികച്ച അന്ട്രോയിട് സ്മാർട്ട്‌ ഫോൺ " ഇന്റക്സ് അക്വാ G2"

ഇന്റെക്സിന്റെ ഏറ്റവും ആയ G 2 ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്ന ഇതിന്റെ വിലതന്നെയാണ് .വെറും 1990 രൂപക്കാണ് ഈ സ്മാർട്ട്‌ ഫോൺ നിങ്ങളുടെ മുന്നിൽ എത്തുന്നത്‌ ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിന്നും മനസിലാക്കാം .വെറും 1990 രൂപയ്ക്കു കിട്ടുന്ന ഈ സ്മാർട്ട്‌ ഫോണിൽ 2.8 ഇഞ്ച്‌ QVGA ഡിസ്പ്ലേ ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെ ഡിസ്പ്ലേ റെസലൂഷൻ എന്നുപറയുന്നത് 240×320 പിക്സെൽ ആണ് .ഒരു സ്മാർട്ട്‌ ഫോണിനു വേണ്ട എല്ലാതരം സവിശേഷതകളും ഉള്പെടുതിയാണ് ഇന്റെക്സ് G 2 പുറത്തിറക്കിയിരിക്കുന്നത് .ഇനി ഇതിന്റെ ഓ എസ് നെ കുറിച്ച് പറയുവാണെങ്ങിൽ 32 – ബിറ്റ് സിംഗിൾ- കോർ ആർഡിഎ 8810PL ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .അതുകൊണ്ട് തന്നെ മാന്യമായ ഒരു പെർഫോമൻസ് ഇത് കാഴ്ചവെക്കും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

 

പിന്നെ ഇതിന്റെ GPU എന്നുപറയുന്നത് Vivante GC860 ആണ് .ഇതിന്റെ സംഭരണത്തെ കുറിച്ച് പറഞ്ഞാൽ മൈക്രോഎസ്ഡി കാർഡ് വഴി 32GB ഉപയോഗിക്കാൻ സാധിക്കും .ഇ ഫോൺ ആൻഡ്രോയിഡ് ജെല്ലി ബീൻ v4.2.2 പ്രവർത്തിക്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ പിന്നിലും ,മുന്നിലും vga ക്യാമറകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് .അത് LED ഫ്ലാഷോട് കൂടിയ ക്യാമറകൾ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഡുവൽ സിം ഉപയോഗിക്കാൻ സാധിക്കും .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെ കുറിച്ചാണ് .100mAh ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .എന്തുകൊണ്ടും ചെറിയ പൈസക്കു വാങ്ങാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇന്റെക്സ് അക്വാ G 2 .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo