6999 രൂപയുടെ രണ്ടു മോഡലുകൾ InFocus Vision 3 Vs Xiaomi Redmi Y1 Lite
13MP+5MP ഡ്യൂവൽ പിൻ ക്യാമെറയിൽ ഇൻഫോക്കസ്
2017 ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ രണ്ടു മോഡലുകൾ ആണ് InFocus Vision 3 കൂടാതെ Xiaomi Redmi Y1 Lite.ഈ രണ്ടു മോഡലുകളും ഒരേ വിലയിൽ വിപണിയിൽ ലഭ്യമാകുന്ന മോഡലുകളാണ് .എന്നാൽ ഇതിൽ ഏതാണ് മികച്ചത് എന്ന് നമുക്ക് പരിശോധിക്കാം .
5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്‌ജെക്ടിൽ ഡ്യൂവൽ ക്യാമെറകൾ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമെറകളും ഇതിനുണ്ട് .
1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .
നേട്ടങ്ങൾ
18.9 റെഷിയോ ഡിസ്പ്ലേ
13MP+5MP ഡ്യൂവൽ പിൻ ക്യാമറകൾ
4,000mAhന്റെ ബാറ്ററി
വില 6999 രൂപ
Xiaomi Redmi Y1 Lite ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ 2 ജിബിയുടെ റാം ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.0 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm MSM8917 Snapdragon 425ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
നേട്ടങ്ങൾ
5.5 ഇഞ്ച് ഡിസ്പ്ലേ
Android 7.0 (Nougat) ,Snapdragon 425 പ്രൊസസർ
വില 6999 രൂപ
രണ്ടു സ്മാർട്ട് ഫോണുകളെയുംവെച്ചു താരതമ്മ്യം ചെയ്യുമ്പോൾ ഇൻഫോക്കസിന്റെ മോഡലിന് തന്നെയാണ് മുൻതൂക്കം .