13+5 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമെറയിൽ InFocus Vision 3 എത്തി ,വില 6999 രൂപ

13+5  മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമെറയിൽ  InFocus Vision 3 എത്തി ,വില 6999 രൂപ
HIGHLIGHTS

18.9 റെഷിയോയിൽ InFocus Vision 3

 

ഇൻഫോക്കസിന്റെ ഏറ്റവും പുതിയ മോഡലായ InFocus Vision 3 വിപണിയിൽ എത്തി .ഒരു ബഡ്‌ജെക്ട് സ്മാർട്ട് ഫോണിനു വേണ്ട എല്ലാത്തരം സവിശേഷതകളും ഈ പുതിയ ഇൻഫോക്കസ് മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . 

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്‌ജെക്ടിൽ ഡ്യൂവൽ ക്യാമെറകൾ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമെറകളും ഇതിനുണ്ട് .

1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .

ഇതിന്റെ വിപണിയിലെ വിലവരുന്നത്  6999 രൂപയാണ് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു  4ജി  സ്മാർട്ട് ഫോൺ തന്നെയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo