13 MP+8 MP ഡ്യൂവൽ ക്യാമറയിൽ ഇൻഫോക്കസ് വിഷൻ 3 PRO,വില 10999 രൂപ
ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളുമായി വീണ്ടും ഇൻഫോക്കസ്
ഇൻഫോക്കസിന്റെ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി .ഇൻഫോക്കസ് തന്നെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറക്കിയ വിഷൻ 3 യുടെ പുതിയ വേർഷൻ ആണ് ഇത് .ഇൻഫോക്കസ് വിഷൻ 3 PROയുടെ ഏറ്റവും പ്രധാന സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 18:9 HD ഡിസ്‌പ്ലേയുമാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം
.ഇൻഫോക്കസിന്റെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറക്കി . ഇൻഫോക്കസ് വിഷൻ 3 PRO എന്ന മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .10999 രൂപയാണ് ഇതിന്റെ വിലവരുന്നത് .5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .MediaTek MT6750 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിന് വേണ്ട എല്ലാത്തരം സവിശേഷതകളും ഉള്കൊള്ളിചികൊണ്ടാണ് ഇൻഫോക്കസ് ഇപ്പോൾ വിഷൻ 3 PRO പുറത്തിറക്കിയിരിക്കുന്നത് .ഹുവാവെയുടെ ഹോണർ 9 ലൈറ്റ് പോലെയുള്ള സ്മാർട്ട് ഫോണുകളുംമായിട്ട് ഇൻഫോക്കസിന്റെ പുതിയ മോഡലുകളെ താരതമ്മ്യം ചെയ്യാം .
ഇൻഫോക്കസിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ വിഷൻ 3 ,വില 6999 രൂപ
5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്‌ജെക്ടിൽ ഡ്യൂവൽ ക്യാമെറകൾ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .
13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമെറകളും ഇതിനുണ്ട് .
1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക