Infinix Zero Ultra: 200MP ക്യാമറയുമായി ഇൻഫിനിക്സ് സീറോ അൾട്രാ

Infinix Zero Ultra: 200MP ക്യാമറയുമായി ഇൻഫിനിക്സ് സീറോ അൾട്രാ
HIGHLIGHTS

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ(Infinix Zero Ultra)ഫോണുകൾ വിപണിയിലെത്തിച്ചു

200 മെഗാപിക്സൽ ക്യാമറ, 180 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ ആകർഷണങ്ങൾ

കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ്  ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ(Infinix Zero Ultra) ഫോണുകൾ വിപണിയിലെത്തിച്ചു.  ഇൻഫിനിക്സ് ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വില കൂടിയ ഫോണുകളാണ് ഇപ്പോൾ ആഗോള വിപണിയിൽ എത്തിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 180 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഈ ഫോണുകൾ 12 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ് ആകുമെന്നാണ് കമ്പനിയുടെ വാഗ്‌ദാനം. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ കർവ്ഡ് ഡിസ്‌പ്ലേയും പ്രീമിയം ഡിസൈനുമാണ്.

ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ ആഗോള വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. പ്രീമിയം ഡിസൈനും കർവ്ഡ് ഡിസ്‌പ്ലേ (Curved Display)യുമായി ആണ് ഫോണുകൾ എത്തിയിരിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റോട് കൂടിയ 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.  പാറ്റെർൻഡ് ഡിസൈനോട് കൂടിയ ഗ്ലാസ് ബാക്കാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

180W തണ്ടർ ചാർജ് സാങ്കേതിക വിദ്യയോട് കൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഇത് 12 മിനിറ്റ് കൊണ്ട് പൂർണമായി ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നത്. ഫ്ലാഷ് ചാർജിനായി ഇൻഫിനിക്സ് സീറോ അൾട്രാ 5ജി ഡ്യുവൽ മോഡ് – സ്റ്റാൻഡേർഡ് മോഡ് ഫ്യൂരിയസ് മോഡ് എന്നിവയും ഉണ്ട്. ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി സി-ടൈപ്പ് പോർട്ട്, 5 ജി, വൈഫൈ 6 എന്നിവയ്ക്കുള്ള കണക്റ്റിവിറ്റി പിന്തുണയുമുണ്ട്.

200 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ലെൻസ് എന്നിവയും ഉണ്ട്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് ഇൻഫിനിക്സ് സീറോ അൾട്രാ(Infinix Zero Ultra)പ്രവർത്തിക്കുന്നത്. മെഡിയടെക് ഡിമെൻസിറ്റി 920 ആണ് പ്രോസസർ. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് 3ഡി കർവ്ഡ് AMOLED ഡിസ്പ്ലേയാണ് സ്മാർട് ഫോണിനുള്ളത്.
ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

കോസ്‌ലൈറ്റ് സിൽവർ, ജെനസിസ് നോയർ എന്നീ രണ്ട് നിറങ്ങളിൽ ഇൻഫിനിക്സ് സീറോ അൾട്രാ (Infinix Zero Ultra) ലഭ്യമാണ്. 29,999 രൂപയാണ് ഇൻഫിനിക്സ് സീറോ അൾട്രായുടെ വില. ഡിസംബർ 25ന് ഫോൺ ഇന്ത്യയിലെത്തും. ഫ്ളിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ വിതരണത്തിനൊരുങ്ങുന്നത്. 

Nisana Nazeer
Digit.in
Logo
Digit.in
Logo