12MP+13MP ഡ്യൂവൽ ക്യാമെറ ,6ജിബിയുടെ റാംമ്മിൽ Infinix Zero 5,വില 17999

Updated on 01-Feb-2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു  Infinix Zero .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറയും പിന്നെ ഇതിന്റെ 6 ജിബിയുടെ റാംമ്മും ആണ് .പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.98 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .Mediatek Helio P25 MT6757 Octa Core 2.6 GHz  പ്രോസസർ കൂടാതെ Android Nougat 7.0 ഓ എസ് എന്നിവയിലാണ്  ഇതിന്റെ പ്രവർത്തനം .6 ജിബിയുടെ റാം എടുത്തുപറയേണ്ടിയിരിക്കുന്നു .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

12MP + 13 മെഗാപിക്സലിന്റെ (Wide Angle + Telephoto Lens )ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .4350 mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വിപണിയിലെ വിലവരുന്നത് 17999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :