Infinix Zero Flip: 4K വീഡിയോ റെക്കോർഡിങ്, വമ്പൻ ഡിസ്പ്ലേ! ഇൻഫിനിക്സിന്റെ First ഫ്ലിപ് ഫോൺ

Updated on 17-Oct-2024
HIGHLIGHTS

ഇൻഫിനിക്സ് ആദ്യമായാണ് ഫ്ലിപ് ഫോൺ നിർമിച്ച് വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്

Infinix Zero Flip കൈയിലൊതുങ്ങുന്ന വിലയിലുള്ള സ്മാർട്ഫോണാണ്

നൂതനമായ ഡിസൈനും ക്യാമറ ടെക്നോളജിയും കരുത്തുറ്റ പ്രകടനവുമാണ് ഫോണിലുള്ളത്

ഫ്ലിപ് ഫോണിലേക്ക് ഇൻഫിനിക്സിന്റെ Infinix Zero Flip എത്തി. ഇൻഫിനിക്സ് ആദ്യമായാണ് ഫ്ലിപ് ഫോൺ നിർമിച്ച് വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും വലിയ കവർ ഡിസ്‌പ്ലേയുമായാണ് Infinix Flip ഫോണെത്തിയത്. കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഫ്ലിപ് ഫോൺ എന്നതാണ് ഇൻഫിനിക്സ് യാഥാർഥ്യമാക്കുന്നത്. 49,999 രൂപയാണ് ഇൻഫിനിക്സ് സീറോ ഫ്ലിപ്പിന്റെ വില. രണ്ട് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് സീറോ ഫ്ലിപ് അവതരിപ്പിച്ചിരിക്കുന്നു. റോക്ക് ബ്ലാക്ക്, ബ്ലോസം ഗ്ലോ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

നൂതനമായ ഡിസൈനും ക്യാമറ ടെക്നോളജിയും കരുത്തുറ്റ പ്രകടനവുമാണ് ഫോണിലുള്ളത്.

Infinix Zero Flip ഫീച്ചറുകൾ

6.9-ഇഞ്ച് ഫുൾ-HD+ AMOLED മെയിൻ സ്‌ക്രീനാണ് ഈ സ്മാർട്ഫോണിലുള്ളത്. 3.64-ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേ ഫ്ലിപ് ഫോണിൽ നൽകിയിട്ടുണ്ട്. ഇതിലെ ഡ്യുവൽ-ഡിസ്‌പ്ലേ രണ്ടെണ്ണത്തിനും 120Hz റിഫ്രെഷ് റേറ്റാണുള്ളത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 ആണ് സ്ക്രീനിനെ പരിരക്ഷിക്കുന്നത്. 1100 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഇന്റേണൽ ഡിസ്‌പ്ലേയ്ക്ക് 1400 നിറ്റ്സ് ബ്രൈറ്റ്നെസ്സാണ് നൽകിയിട്ടുള്ളത്.

ഫ്ലിപ് ഫോണിന്റെ മെയിൻ ക്യാമറ 50-മെഗാപിക്സൽ മെയിൻ സെൻസറാണ്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുണ്ട്. 50-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കായി 50 മെഗാപിക്സലിന്റെ ഹൈ-ക്വാളിറ്റി ക്യാമറയുണ്ട്. ഇതിൽ ഇന്റേണൽ ഡിസ്പ്ലേയിലാണ് ഫ്രെണ്ട് ക്യാമറയും ഫീച്ചർ ചെയ്യുന്നത്. മുൻ ക്യാമറകളും പിൻ ക്യാമറകളും 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഫോൺ AI വ്ലോഗ് മോഡും നൽകുന്നുണ്ട്.

ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പിൽ 4,720mAh ബാറ്ററിയാണുള്ളത്. ഇത് 70W അതിവേഗ ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. അതായത് 17 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ്ജ് ചെയ്യാനാകും.

സ്മാർട്ഫോണിന് പെർഫോമൻസ് തരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14-ൽ ഫോൺ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 15, 16 എന്നിവയിലേക്കുള്ള അപ്ഗ്രേഡും ഇൻഫിനിക്സ് ഉറപ്പുനൽകുന്നു. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Infinix Zero Flip എത്ര വില?

ഇൻഫിനിക്സ് ഫ്ലിപ് ഫോണിന്റെ ഇന്ത്യയിലെ വില 49,999 രൂപയാണ്. 8 ജിബി റാമും 256 സ്റ്റോറേജുമാണ് ഫോണിനുള്ളത്. ഒരൊറ്റ സ്റ്റോറേജ് ഓപ്ഷൻ മാത്രമാണ് ഫോണിനുള്ളത്. ഒക്ടോബർ 22, ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

Also Read: ആമസോണും ഫ്ലിപ്കാർട്ടുമൊന്നുമല്ല, iPhone 16-ന് 10000 രൂപ DISCOUNT!മിനിറ്റുകൾക്കുള്ളിൽ ഡെലിവറിയും…

ലോഞ്ച് ഓഫർ

ലോഞ്ച് ചെയ്ത് വരുന്ന ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളും ലഭിക്കുന്നു. ഇൻഫിനിക്സ് ആദ്യ സെയിലിൽ ബാങ്ക് ഓഫറുകൾ അനുവദിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 3,250 രൂപ കിഴിവ് ലഭിക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :