മികച്ച അഭിപ്രായത്തോടെ 6ജിബി റാംമ്മിൽ ,16മെഗാപിക്സൽ ക്യാമെറയിൽ Infinix Zero 5,വില 17999 രൂപ

Updated on 12-Dec-2017
HIGHLIGHTS

രണ്ടു മോഡലുകൾ ഫ്ലിപ്പ്കാർട്ടിൽ

 

2017 ന്റെ അവസാനത്തിൽ പുതിയ രണ്ടു മോഡൽ കൂടി വിപണിയിൽ എത്തിയിരിക്കുന്നു .ഒരുപാടു സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ റാം  തന്നെയാണ് .6ജിബിയുടെ റാം ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Infinix Zero 5കൂടാതെ  Pro എന്നി മോഡലുകളാണ്  ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ മികച്ച വാണിജ്യം കൈവരിക്കുന്നത് .

5.98ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×1920പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .2.6GHz octa-core  MediaTek Helio P25 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ന്റെ ഓ എസിലാണ് പ്രവർത്തനം .

ഇത് ഹോങ്കോങ്  കമ്പനിയാണ് .16 മെഗാപിക്സലിന്റെ സെല്ഫിക്യാമെറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ പുതിയ  Infinix Zero 5നു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .128  ജിബിവരെ ഇതിന്റെ ,മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

4350mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .17999 രൂപയാണ് ഈ മോഡലുകളുടെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :