Infinix Zero 30 5G സെപ്റ്റംബർ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. വരാനിരിക്കുന്ന ഫോണിന്റെ പ്രീ-ഓർഡർ തീയതിയും സവിശേഷതകളും കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. പിൻ പാനലിൽ 108 എംപി പ്രൈമറി സെൻസർ കാണിക്കുന്ന ഇൻഫിനിക്സ് സീറോ 30 5 ജിയുടെ ക്യാമറ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തി. ഇൻഫിനിക്‌സ് സീറോ 30 5ജി മീഡിയടെക് ചിപ്‌സെറ്റിനൊപ്പം വരുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോൺ 4K വീഡിയോ ഷൂട്ടിംഗ് പിന്തുണയ്ക്കുന്നു. ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 2 മുതൽ ഇൻഫിനിക്‌സ് സീറോ 30 5G ഫ്ലിപ്പ്കാർട്ട് വഴി മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.
ഇൻഫിനിക്സ് സീറോ 30 5Gയിൽ 10-ബിറ്റ് 6.78-ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് കരുതുന്നു. 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits വരെയുള്ള പീക്ക് ബ്രൈറ്റ്‌നെസ്, 2160Hz PWM ഡിമ്മിംഗ് എന്നിവയുമായാണ് ഫോൺ വരുന്നതെന്ന് ഇൻഫിനിക്‌സ് സ്ഥിരീകരിച്ചു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഇതിലുണ്ടാകും.
ഗോൾഡൻ അവർ, റോം ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത് എന്ന് ടീസർ വെളിപ്പെടുത്തുന്നു.
പ്രോസസർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. എന്നാൽ, അടുത്തിടെ ചൈനയിൽ പ്രത്യക്ഷപ്പെട്ട ഒരു ലൈവ് ചിത്രത്തെ അടിസ്ഥാനമാക്കി, X6731 എന്ന മോഡൽ നമ്പറുള്ള ഫോൺ മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. 8GB റാം, 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇൻഫിനിക്‌സ് സീറോ 30 5Gയിൽ പ്രതീക്ഷിക്കപ്പെടുന്നു.
Infinix Zero 30 5G ഒഎസ് സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ഫോൺ ആയിരിക്കും ഇതെന്നാണ് ഇൻഫിനിക്സ് പറയുന്നത്. വെറും 7.9 എംഎം ആയിരിക്കും ഈ ഫോണിന്റെ കനം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13.1 ൽ ആയിരിക്കും പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളതെന്ന് ടീസർ സ്ഥിരീകരിക്കുന്നു. 108 എംപി നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് ക്യാമറകൾ ഏതൊക്കെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 50എംപി ഫ്രണ്ട് ക്യാമറയുമായാണ് ഈ 5G ഫോൺ എത്തുന്നത് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 60fps വരെ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 50 MP ഫ്രണ്ട് ക്യാമറ എന്ന പ്രത്യേകതയുമായാണ് ഇൻഫിനിക്‌സ് സീറോ 30 എത്തുന്നത്.