Infinix Zero 30 5G Launched: ആകർഷകമായ ഫീച്ചറുകളുമായി Infinix Zero 30 5G ഇന്ത്യൻ വിപണിയിലെത്തി

Infinix Zero 30 5G Launched: ആകർഷകമായ ഫീച്ചറുകളുമായി Infinix Zero 30 5G ഇന്ത്യൻ വിപണിയിലെത്തി
HIGHLIGHTS

ക്വാഡ് എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്

മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്

ആൻഡ്രോയിഡ് 13-അധിഷ്‌ഠിത XOS 13-ൽ ആണ് ഫോൺ പ്രവർത്തിക്കുക

കിടിലൻ ഫീച്ചറുകൾ അ‌വതരിപ്പിച്ച് ഇൻഫിനിക്സിന്റെ സീറോ 30 5ജി ഇന്ത്യൻ വിപണിയിലെത്തി. ആകർഷകമായ ഒരുപിടി ഫീച്ചറുകളുമായി 25,000 രൂപയിൽ താഴെ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിച്ചിരിക്കുന്ന ഈ ഫോൺ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് കടുത്ത എതിരാളി ആയിരിക്കും. Infinix Zero 30 5G യുടെ സവിശേഷതകൾ ഒന്ന് പരിചയപ്പെടാം 

Infinix Zero 30 5G ഡിസ്‌പ്ലേയും പ്രോസസറും 

144Hz റിഫ്രഷ് റേറ്റ്, 10-ബിറ്റ് കളർ, 2160 PWM ഡിമ്മിങ്, 950 nits ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയോടെ 6.78-ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 8020 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. അ‌കമ്പടിക്കായി 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ലഭ്യമാക്കിയിട്ടുണ്ട്. ഇൻഫിനിക്സിന്റെ Memfusion RAM ഫീച്ചർ വഴി ഫ്രീ സ്റ്റോറേജ് ഉപയോഗിച്ച് ഓൺബോർഡ് മെമ്മറി 21GB വരെ വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 13-അധിഷ്‌ഠിത XOS 13-ൽ ആണ് ഫോൺ പ്രവർത്തിക്കുക.

 Infinix Zero 30 5G ക്യാമറ 

ക്വാഡ് എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇൻഫിനിക്‌സ് സീറോ 30 5Gയിൽ ഉള്ളത്. ഒഐഎസ് പിന്തുണയുള്ള 108-മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ക്യാമറ യൂണിറ്റിൽ 13-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും 2-മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകത. സീറോ 30 5Gയിലെ ഫ്രണ്ട് ക്യാമറ സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 4K വീഡിയോ റെക്കോർഡിംഗ് നടത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. 256GB UFS 3.1 ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ട്. മികച്ചതും ഗുണനിലവാരമുള്ളതുമായ സെൽഫികൾക്കായി ഐ-ട്രാക്കിംഗ് ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യയും ഇൻഫിനിക്സ് സീറോ 30 5G സ്മാർട്ട്ഫോണിലുണ്ട്. 

 Infinix Zero 30 5G ബാറ്ററി 

68W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000 mAh ബാറ്ററിയാണ് ഈ ഇൻഫിനിക്സ് ഫോണിലുള്ളത്. വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനമായി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. IP53 റേറ്റിങ്ങും ഇൻഫിനിക്സ് സീറോ 30 5Gയ്ക്ക് ഉണ്ട്.

 Infinix Zero 30 5G വിലയും ലഭ്യതയും 

ഇൻഫിനിക്സ് സീറോ 30 5Gയുടെ 8GB+128GB ​വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. 12GB+256GB വേരിയന്റിന് 24,999 രൂപയാണ വില. റോം ഗ്രീൻ (വീഗൻ ലെതറിൽ), ഗോൾഡൻ അവർ (ഗ്ലാസ് ഫിനിഷിൽ) കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെ സെപ്‌റ്റംബർ എട്ടിന് ഫോൺ വിൽപ്പന ആരംഭിക്കും. ഇപ്പോൾ പ്രീബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ലോഞ്ച് ഓഫർ എന്ന നിലയിൽ, ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് ഇൻഫിനിക്സ് സീറോ 30 5G വാങ്ങുന്ന ഉപയോക്താക്കൾക്ക് 2,000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതിന് പുറമേ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറുകളും ലഭ്യമാണ്. എന്നാൽ ഈ ആനുകൂല്യങ്ങളെല്ലാം പരിമിത കാലയളിവിലേക്ക് മാത്രമാണ് ലഭ്യമാകുക.

 Infinix Zero 30 5G മറ്റു സവിശേഷതകൾ 

5G, USB ടൈപ്പ്-C പോർട്ട്, ഡ്യുവൽ സിം (നാനോ), Wi-Fi 6, NFC, ബ്ലൂടൂത്ത് 5.3, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, G-സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, DTS ഓഡിയോ ഉള്ള ഡ്യുവൽ സ്പീക്കറുകൾ എന്നിവയൊക്കെയാണ് ഇൻഫിനിക്‌സ് സീറോ 30 5Gയുടെ മറ്റ് പ്രധാന സവിശേഷതകൾ.

Digit.in
Logo
Digit.in
Logo