സ്മാർട്ഫോണുകളിലെ പ്രമുഖ ബ്രാൻഡായ ഇൻഫിനിക്സിന്റെ ബജറ്റ് ഫോൺ വരുന്നു. സ്റ്റൈലിഷ് പ്രീമിയം ഡിസൈനിൽ വരുന്ന Infinix Smart 8HD എന്ന പുതുപുത്തൻ സ്മാർട്ഫോണിന്റെ ലോഞ്ച് തീയതി ഇതാ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സ്മാർട്ട് 7 സീരീസിന്റെ പിൻഗാമിയായി വരുന്ന ഈ ബജറ്റ് ഫോൺ ഡിസംബർ എട്ടിന് ലോഞ്ച് ചെയ്യും. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും അറിയാം…
സ്മാർട് 7 സീരീസുകളിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് ഇൻഫിനിക്സ് സ്മാർട് 8HD എത്തുന്നത്. ഫോണിന്റെ പ്രധാന ഫീച്ചറുകളും മറ്റും ഒന്ന് പെട്ടെന്ന് കണ്ണോടിച്ച് വരാം.
ലോഞ്ച് അടുത്ത മാസമാണെങ്കിലും ഇൻഫിനിക്സ് സ്മാർട്ട് 8 എച്ച്ഡിയുടെ ചില ഫീച്ചറുകൾ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. 6.6 ഇഞ്ച് HD+ സൺലൈറ്റ് റീഡബിൾ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 500 Nits പീക്ക് ബ്രൈറ്റ്‌നെസും 90Hz റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുഎഫ്എസ് 2.2 സ്റ്റോറേജും ടൈപ്പ് സി ചാർജിങ് ഫീച്ചറുകളുമാണ് ഇൻഫിനിക്സ് സ്മാർട് 8 എച്ച്ഡിയിലുള്ളത്. സൈഡ്-മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്റ് സെൻസറിനുള്ള സംവിധാനവും ഈ ഫോണിലുണ്ട്. നൈജീരിയയിൽ ഇറങ്ങിയ യുണിസോക്ക് T606 പ്രോസസർ തന്നെയായിരിക്കും ഇൻഫിനിക്സ് സ്മാർട് 8 HDയിലുണ്ടാവുക എന്ന് പ്രതീക്ഷിക്കാം.
4 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി ഫോണിലെ സ്റ്റോറേജും വികസിപ്പിക്കാനാകും. ഫോൺ കണക്റ്റിവിറ്റി 4Gയെ പിന്തുണയ്ക്കുന്നു.
ഫോണിന്റെ പ്രൈമറി ക്യാമറ 13MP സെൻസറാണ്. മുൻവശത്ത്, 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഫോൺ 5,000mAhന്റെ പവർഫൂൾ ബാറ്ററിയിലാണ് വരുന്നത്. ഇതിൽ ടൈപ്പ്-സി പോർട്ട് സപ്പോർട്ടും, 10W ചാർജിങ്ങും വരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ.
Read More: കിടിലൻ ഫീച്ചറുകളുമായി പുത്തൻ ബജറ്റ് സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി Realme
7,000 രൂപയിലായിരിക്കും ഫോൺ വിപണിയിലെത്തുക എന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്റ്റൽ ഗ്രീൻ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക്, ഗാലക്‌സി വൈറ്റ് എന്നീ നാല് നിറങ്ങളായിരിക്കും ഫോണിന്റെ കളർ ഓപ്ഷനുകൾ. എന്തായാലും, ലോ-ബജറ്റിൽ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഈ പുതുപുത്തൻ സ്മാർട്ഫോൺ മികച്ച ഓപ്ഷനാണ്.