Infinix Smart 8 Plus in India: 6000mAh ബാറ്ററി, 50MP AI ക്യാമറ, വെറും 6999 രൂപയ്ക്ക്!

Infinix Smart 8 Plus in India: 6000mAh ബാറ്ററി, 50MP AI ക്യാമറ, വെറും 6999 രൂപയ്ക്ക്!
HIGHLIGHTS

7000 രൂപയ്ക്കും താഴെ വില വരുന്ന ഇൻഫിനിക്സ് ഫോണാണിത്

50 മെഗാപിക്സൽ ക്യാമറയാണ് Infinix Smart 8 Plus ഫോണിനുള്ളത്

6999 രൂപയ്ക്ക് പുറത്തിറങ്ങിയ ഇൻഫിനിക്സ് സ്മാർട് 8 പ്ലസിന്റെ ഫീച്ചറുകൾ ഇതാ...

മാർച്ച് മാസത്തിലെ ആദ്യ ലോഞ്ചായിരുന്നു Infinix Smart 8 Plus. 7000 രൂപയ്ക്കും താഴെ വില വരുന്ന ഇൻഫിനിക്സ് ഫോണാണിത്. മാർച്ച് 1ന് ലോഞ്ച് ചെയ്ത ഫോണിന് 50 മെഗാപിക്സൽ ക്യാമറയാണുള്ളത്. മീഡിയാടെക് ഹീലിയോ G36 2.2 GHz ഒക്ടാ കോർ പ്രോസസറാണ് ഇതിലുള്ളത്. 6999 രൂപയ്ക്ക് പുറത്തിറങ്ങിയ ഇൻഫിനിക്സ് സ്മാർട് 8 പ്ലസിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

Infinix Smart 8 Plus

എൻട്രി ലെവൽ സെഗ്‌മെന്റിലാണ് ഇൻഫിനിക്സ് പുതിയ ഫോൺ അവതരിപ്പിച്ചത്. MediaTek Helio G36 2.2 GHz ഒക്ടാ കോർ പ്രോസസറാണ് പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നത്. സുഗമവും ഹിപ്‌നോട്ടിക് 90Hz പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ഫോണിനുണ്ട്. ഫോണിന്റെ ബാറ്ററിയും, ചാർജിങ് ഫീച്ചറുകളും ക്യാമറയും ഇവിടെ വിശദീകരിക്കുന്നു.

Infinix Smart 8 Plus Storage
Infinix Smart 8 Plus

90Hz വരെ റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് ഇൻഫിനിക്സിനുള്ളത്. ഇതിന് 180Hz ടച്ച് സാംപ്ലിങ് റേറ്റും 500 nits പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. 6.6-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് സ്മാർട് 8 പ്ലസ്സിലുള്ളത്. 6000mAh ബാറ്ററിയുള്ള ഇൻഫിനിക്സ് ഫോണിന് 18W വയർഡ് ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്.

ആൻഡ്രോയിഡ് 13 ആണ് ഇൻഫിനിക്സ് സ്മാർട് 8 പ്ലസ്സിലുള്ള സോഫ്റ്റ് വെയർ. ഇത് XOS 13-ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. 128 ജിബി ഇന്റേണൽ സ്‌റ്റോറേജുള്ള സ്മാർട്ഫോണാണിത്. ഇതിന് 8 ജിബി വരെ റാമുമുണ്ട്.

READ MORE: New Nokia G42 5G : Qualcomm Snapdragon ഫോൺ 9999 രൂപയ്ക്ക്, പുതിയ വേരിയന്റ് എത്തി!

4G VoLTE, Wi-Fi, ബ്ലൂടൂത്ത് 5.0, GPS, GLONASS കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു. USB ടൈപ്പ് സി സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 50 MP ഡ്യുവൽ AI ക്യാമറയുള്ളതാണ് ഇൻഫിനിക്സ് സ്മാർട് 8 പ്ലസ്സിൽ നൽകിയിരിക്കുന്നത്. ഇതിന് ക്വാഡ്-എൽഇഡി റിംഗ് ഫ്ലാഷ് ഫീച്ചറും ഫോണിലുണ്ട്. കൂടാതെ 8 എംപി മുൻക്യാമറയാണ് ഇൻഫിനിക്സിന്റെ ഈ ലോ ബജറ്റ് ഫോണിൽ ലഭിക്കുന്നത്.

Infinix Smart 8 Plus വില

6,999 രൂപയ്ക്കാണ് ഈ ഇൻഫിനിക്സ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഗാലക്‌സി വൈറ്റ്, ടിംബർ ബ്ലാക്ക്, ഷൈനി ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭിക്കും.

READ MORE: Telecom Company of the Year: ഏറ്റവും മികച്ച ടെലികോം കമ്പനി അംബാനിയുടേതാണോ?

വിൽപ്പന എന്ന്?

മാർച്ച് 9 മുതലാണ് ഇൻഫിനിക്സ് സ്മാർട് 8 പ്ലസ് വിൽപ്പന ആരംഭിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഇൻഫിനിക്സ് സ്മാർട് 8 പ്ലസ് സെയിൽ ആരംഭിക്കും. ഓഫറിൽ വാങ്ങാൻ, CLICK HERE.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo