പലതരം ബജറ്റിലാണ് സ്മാർട്ഫോണുകൾ വിപണിയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഫോൺ വാങ്ങുമ്പോൾ വില മാത്രമല്ല അതിന്റെ ബ്രാൻഡും സ്പെസിഫിക്കേഷനുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയ Infinix Smart 8 HD ഏറ്റവും വിലക്കുറവിൽ കൂടുതൽ ഫീച്ചറുകളോടെ വരുന്ന സ്മാർട്ഫോണാണ്.
ഡിസ്പ്ലേയിലും ബാറ്ററിയിലും ഇത് നിങ്ങൾക്കൊരു മികച്ച അനുഭവം തന്നെയായിരിക്കും. ഇൻഫിനിക്സ് സ്മാർട് 8 HDയെ കുറിച്ച് വിശദമായി അറിയാം…
6.6 ഇഞ്ച് IPS LCD HD+ ഡിസ്‌പ്ലേയോടെയാണ് ഈ സ്‌മാർട്ട്‌ഫോൺ എത്തുന്നത്. ഫോണിന് 90Hz റീഫ്രെഷ് റേറ്റ് വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫോണിന് പെർഫോമൻസ് നൽകുന്നത് UniSOC T606 SoC ആണ്. ഇതിന്റെ എടുത്തുപറയേണ്ട ഫീച്ചർ ബാറ്ററിയാണ്.
Read More: ഇതാ ആദ്യമായി Netflix പ്ലാനുമായി Airtel, ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
മുൻനിര ഫോണുകളിൽ കാണുന്ന 5000 mAh ബാറ്ററിയാണ് ഈ ലോ ബജറ്റ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13ൽ ഗോ എഡിഷൻ OS ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജിൽ വരുന്ന ഇൻഫിനിക്സ് ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ വികസിപ്പിക്കാം.
ഇതൊരു 4G ഫോണാണ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ഫോണിൽ ലഭിക്കുന്നു. ബ്ലൂടൂത്ത് 5.0, ഡ്യുവൽ ബാൻഡ് വൈഫൈ, ജിപിഎസ് സപ്പോർട്ട് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. 3 ജിബി വരെ വെർച്വൽ റാം, ഡിടിഎസ് പ്രോസസിങ്, 360 ഫ്ലാഷ്‌ലൈറ്റ്, ഐ കെയർ, എഐ ഗാലറി, ഡിടിഎസ് സൗണ്ട് എന്നിങ്ങനെയുള്ള സൌകര്യവും ഫോണിലുണ്ട്.
13 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. ഇതിന് പുറമെ AI സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ റിയർ മൊഡ്യൂളും ഇൻഫിനിക്സ് സ്മാർട് 8 HDയിലുണ്ട്. 8 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. ഇതിന് പുറമെ ഐഫോണുകളിലുള്ള ഡൈനാമിക് ഐലൻഡിലെ പോലെ മാജിക് റിങ് ഫീച്ചറും ഇൻഫിനിക്സ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുതിയ ഇൻഫിനിക്സ് ഫോൺ ഓൺലൈനായി നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാം. ഡിസംബർ 13 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.
ഇൻഫിനിക്സ് സ്മാർട് 8 HDയുടെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് 6,299 രൂപയാണ് വില വരുന്നത്. എന്നാൽ ആക്സിസ് ബാങ്ക് കാർഡിന് ഓഫറുണ്ട്. അതായത്, 10% വിലക്കിഴിവിൽ നിങ്ങൾക്ക് ആക്സിസ് കാർഡിലൂടെ 5,699 രൂപയ്ക്ക് ഫോൺ വാങ്ങാം. ക്രിസ്റ്റൽ ഗ്രീൻ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക്, ഗാലക്സി വൈറ്റ് എന്നീ നിറങ്ങളിലാണ് ഇൻഫിനിക്സ് ഈ പുതിയ മുഖത്തെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.