5000 mAh ബാറ്ററി ഫോണിന് വെറും 6000 രൂപയോ! Infinix Smart 8 HD എവിടെ നിന്നും വാങ്ങാം?

5000 mAh ബാറ്ററി ഫോണിന് വെറും 6000 രൂപയോ! Infinix Smart 8 HD എവിടെ നിന്നും വാങ്ങാം?
HIGHLIGHTS

Infinix Smart 8 HD ഏറ്റവും വിലക്കുറവിൽ കൂടുതൽ ഫീച്ചറുകളോടെ വരുന്ന സ്മാർട്ഫോണാണ്

ഡിസ്പ്ലേയിലും ബാറ്ററിയിലും ഇത് നിങ്ങൾക്കൊരു മികച്ച അനുഭവമായിരിക്കും

5000 mAh ബാറ്ററിയാണ് ഈ ലോ ബജറ്റ് ഫോണിലുള്ളത്

പലതരം ബജറ്റിലാണ് സ്മാർട്ഫോണുകൾ വിപണിയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഫോൺ വാങ്ങുമ്പോൾ വില മാത്രമല്ല അതിന്റെ ബ്രാൻഡും സ്പെസിഫിക്കേഷനുകളും കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയ Infinix Smart 8 HD ഏറ്റവും വിലക്കുറവിൽ കൂടുതൽ ഫീച്ചറുകളോടെ വരുന്ന സ്മാർട്ഫോണാണ്.

ഡിസ്പ്ലേയിലും ബാറ്ററിയിലും ഇത് നിങ്ങൾക്കൊരു മികച്ച അനുഭവം തന്നെയായിരിക്കും. ഇൻഫിനിക്സ് സ്മാർട് 8 HDയെ കുറിച്ച് വിശദമായി അറിയാം…

Infinix Smart 8 HD
Infinix Smart 8 HD

Infinix Smart 8 HD

6.6 ഇഞ്ച് IPS LCD HD+ ഡിസ്‌പ്ലേയോടെയാണ് ഈ സ്‌മാർട്ട്‌ഫോൺ എത്തുന്നത്. ഫോണിന് 90Hz റീഫ്രെഷ് റേറ്റ് വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫോണിന് പെർഫോമൻസ് നൽകുന്നത് UniSOC T606 SoC ആണ്. ഇതിന്റെ എടുത്തുപറയേണ്ട ഫീച്ചർ ബാറ്ററിയാണ്.

Read More: ഇതാ ആദ്യമായി Netflix പ്ലാനുമായി Airtel, ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

മുൻനിര ഫോണുകളിൽ കാണുന്ന 5000 mAh ബാറ്ററിയാണ് ഈ ലോ ബജറ്റ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 13ൽ ഗോ എഡിഷൻ OS ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജിൽ വരുന്ന ഇൻഫിനിക്സ് ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ വികസിപ്പിക്കാം.

ഇതൊരു 4G ഫോണാണ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ഫോണിൽ ലഭിക്കുന്നു. ബ്ലൂടൂത്ത് 5.0, ഡ്യുവൽ ബാൻഡ് വൈഫൈ, ജിപിഎസ് സപ്പോർട്ട് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. 3 ജിബി വരെ വെർച്വൽ റാം, ഡിടിഎസ് പ്രോസസിങ്, 360 ഫ്ലാഷ്‌ലൈറ്റ്, ഐ കെയർ, എഐ ഗാലറി, ഡിടിഎസ് സൗണ്ട് എന്നിങ്ങനെയുള്ള സൌകര്യവും ഫോണിലുണ്ട്.

Infinix Smart 8 HD ക്യാമറ

13 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി സെൻസർ. ഇതിന് പുറമെ AI സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ റിയർ മൊഡ്യൂളും ഇൻഫിനിക്സ് സ്മാർട് 8 HDയിലുണ്ട്. 8 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. ഇതിന് പുറമെ ഐഫോണുകളിലുള്ള ഡൈനാമിക് ഐലൻഡിലെ പോലെ മാജിക് റിങ് ഫീച്ചറും ഇൻഫിനിക്സ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എവിടെ നിന്നും വാങ്ങാം?

ഈ പുതിയ ഇൻഫിനിക്സ് ഫോൺ ഓൺലൈനായി നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാം. ഡിസംബർ 13 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.

എത്ര രൂപയ്ക്ക് ലഭിക്കും?

ഇൻഫിനിക്സ് സ്മാർട് 8 HDയുടെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് 6,299 രൂപയാണ് വില വരുന്നത്. എന്നാൽ ആക്സിസ് ബാങ്ക് കാർഡിന് ഓഫറുണ്ട്. അതായത്, 10% വിലക്കിഴിവിൽ നിങ്ങൾക്ക് ആക്സിസ് കാർഡിലൂടെ 5,699 രൂപയ്ക്ക് ഫോൺ വാങ്ങാം. ക്രിസ്റ്റൽ ഗ്രീൻ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക്, ഗാലക്സി വൈറ്റ് എന്നീ നിറങ്ങളിലാണ് ഇൻഫിനിക്സ് ഈ പുതിയ മുഖത്തെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo