ഏറ്റവും പുതിയ ബജറ്റ് ഫോണാണ് Infinix Note 40 5G. ഇന്ത്യൻ വിപണിയിലെ ഈ പുതിയ താരം സാധാരണക്കാർക്ക് വേണ്ടിയുള്ള സ്മാർട്ഫോണാണ്. 20,000 രൂപയ്ക്കും താഴെ വില വരുന്ന സ്മാർട്ഫോണാണിത്. AI ടെക്നോളജി ഉപയോഗിക്കുന്ന, 108MP ക്യാമറയുള്ള സ്മാർട്ഫോണാണ് ഇൻഫിനിക്സ് അവതരിപ്പിച്ചിട്ടുള്ളത്.
Infinix Note 40 ഇന്ത്യയിൽ 19,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. വയർലെസ് ചാർജിങ്ങും 5000mAh ബാറ്ററിയും ഈ സ്മാർട്ഫോണിലുണ്ട്. ആക്ടീവ് ഹാലോ പോലുള്ള AI ഫീച്ചറുകളും ഫോണിൽ പ്രയോജനപ്പെടുത്താം. ബജറ്റിലൊതുങ്ങുന്ന ട്രിപ്പിൾ ക്യാമറ ഫോൺ വാങ്ങേണ്ടവർക്ക് ഇനി ഇൻഫിനിക്സിനെയും പരിഗണിക്കാം.
ഡിസ്പ്ലേ: 120Hz റീഫ്രെഷ് റേറ്റാണ് ഫോണിന്റെ സ്ക്രീനിനുള്ളത്. 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് അൺലോക്കിങ് ടെക്നോളജി ഫോണിൽ ഉപയോഗിച്ചിരിക്കുന്നു. ഇതിന് 1,300 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ് ലഭിക്കുന്നതാണ്.
പെർഫോമൻസ്: 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7020 5G ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. Android 14 അടിസ്ഥാനമാക്കിയുള്ള XOS ആണ് സോഫ്റ്റ് വെയർ. 2 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ ഇതിലുണ്ട്. 3 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്.
ക്യാമറ: ഇൻഫിനിക്‌സ് നോട്ട് 40-ൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 108 മെഗാപിക്സൽ ആണ്. 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിലുണ്ട്. പോർട്രെയിറ്റ്, സൂപ്പർ നൈറ്റ് മോഡ്, ഡ്യുവൽ വീഡിയോ ഫീച്ചറുകൾ ലഭിക്കും. സ്‌കൈ ഷോപ്പ്, AR ഷോട്ട് തുടങ്ങിയ ഫീച്ചറുകളും ഫോണിലുണ്ട്.
ബാറ്ററി: 5000mAh ബാറ്ററിയും 33W മൾട്ടിമോഡ് വയർഡ് ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്. 15W വയർലെസ് ചാർജിങ്ങിനെയും ഇൻഫിനിക്‌സ് നോട്ട് 40 സപ്പോർട്ട് ചെയ്യുന്നു. പരിമിതകാലത്തെ വിൽപ്പനയിൽ MagPad, MagCase എന്നിവയും ഫോണിനൊപ്പം നൽകുന്നു. ഇത് വയർലെസ് ചാർജിങ്ങിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
ഡിസൈൻ: രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഇൻഫിനിക്സ് 5G ഫോൺ പുറത്തിറക്കിയത്. ടൈറ്റൻ ഗോൾഡ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം. ഫ്ലാറ്റ് ഡിസ്‌പ്ലേയും സ്ലാബ് ഡിസൈനുമാണ് ഇൻഫിനിക്‌സ് നോട്ട് 40-നുള്ളത്.
ഇൻഫിനിക്സ് നോട്ട് 40-ന്റെ ഇപ്പോഴത്തെ വില 17,999 രൂപയാണ്. ലോഞ്ച് പ്രമാണിച്ചുള്ള വിൽപ്പനയിലാണ് ഈ 2000 രൂപ വിലക്കിഴിവ് ലഭിക്കുന്നത്. ഇതുകൂടാതെ നിങ്ങൾക്ക് 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി സ്വന്തമാക്കാം. ഇങ്ങനെ 19,999 രൂപയുടെ ഫോൺ 15,999 രൂപയ്ക്ക് വാങ്ങാം.
Read More: ഈ മഴക്കാലത്തിന് ഇതല്ലാതെ വേറേത് ഫോൺ! IP69 റേറ്റിങ്ങും Waterproof ഫീച്ചറുമുള്ള New OPPO ഫോൺ എത്തി
ജൂൺ 26-ന് ഉച്ചയ്ക്ക് 2 മണിക്കാണ് വിൽപ്പനയ്ക്ക് കൊടിയേറുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇൻഫിനിക്സ് നോട്ട് 40 വിൽക്കുന്നത്.