digit zero1 awards

ഇൻഫിനിക്സ് നോട്ട് 30 5G ഉടൻ ഇന്ത്യയിൽ എത്തും

ഇൻഫിനിക്സ് നോട്ട് 30 5G ഉടൻ ഇന്ത്യയിൽ എത്തും
HIGHLIGHTS

പ്രശസ്ത ഓഡിയോ ബ്രാൻഡായ ജെബിഎല്ലുമായി ഇൻഫിനിക്സ് കൈകോർക്കുന്നു

5G ബാൻഡുകളുടെ പിന്തുണ രാജ്യാന്തര യാത്രകളിലും മറ്റും ഏറെ ഉപകാരപ്പെടും

മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്‌സ് നോട്ട് 30 5G ലഭ്യമാകും

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പുത്തൻ 5G സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ച് ഇൻഫിനിക്സ്. ഇതിനോടകം ഇന്ത്യക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ള കമ്പനി ഇൻഫിനിക്സ് നോട്ട് 30 5G (Infinix Note 30 5G) എന്ന് പേരിട്ടിരിക്കുന്ന പുതിയ 5G സ്മാർട്ട്ഫോൺ ആണ് ഏറ്റവും പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. 16,000 രൂപയിൽതാഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇൻബിൽറ്റ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റം വാഗ്ദാനം ചെയ്യുന്നതിനായി പ്രശസ്ത ഓഡിയോ ബ്രാൻഡായ ജെബിഎല്ലുമായി (JBL) കമ്പനി കൈകോർക്കുന്നു എന്നതാണ് ഇൻഫിനിക്സ് നോട്ട് 30 5G (Infinix Note 30 5G)  യുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. രണ്ട് റാം വേരിയന്റുകളിലാണ് ഇൻഫിനിക്സ് നോട്ട് 30 5G സ്മാർട്ട്ഫോൺ ലഭ്യമാകുക. ഇൻഫിനിക്സ് നോട്ട് 30 5G (Infinix Note 30 5G) യുടെ സ്‌പെസിഫിക്കേഷനുകൾ താഴെ നൽകുന്നു. 

ഇൻഫിനിക്‌സ് നോട്ട് 30 5Gയുടെ ഡിസ്പ്ലേയും പ്രോസസറും  

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് FHD+ ഡിസ്‌പ്ലേയുമായാണ് ഇൻഫിനിക്‌സ് നോട്ട് 30 5G എത്തുന്നത്. താങ്ങാനാകുന്ന വിലയിലെത്തുന്ന ഈ സ്മാർട്ട്ഫോണിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി മീഡിയടെക് ഒക്ടാ കോർ ഡൈമെൻസിറ്റി 6080 6nm ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. 8GB വരെ റാമും 8GB  വരെ വെർച്വൽ റാം പിന്തുണയും ഇതിലുണ്ട്. 

ഇൻഫിനിക്‌സ് നോട്ട് 30 5Gയുടെ ക്യാമറ 

ഇൻഫിനിക്സ് നോട്ട് 30യിലെ ട്രിപ്പിൾ റിയർ ക്യാമറ വിഭാഗത്തെ നയിക്കുന്നത് 108 എംപി ക്യാമറയാണ്. ക്വാഡ്-എൽഇഡി ഫ്ലാഷും ഇതോടൊപ്പമുണ്ട്. ഫ്രണ്ടിൽ ഡ്യുവൽ ക്യാമറ എൽഇഡി ഫ്ലാഷുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. കണക്ടിവിറ്റിയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ 5G സിം കാർഡുകളെ പിന്തുണയ്ക്കുന്ന നോട്ട് 30 ഏകദേശം 14 5G ബാൻഡുകളുമായി പൊരുത്തപ്പെടുന്നു.

ഇൻഫിനിക്‌സ് നോട്ട് 30 5Gയുടെ 5G ബാൻഡും മറ്റു ഫീച്ചറുകളും 

ഇത്രയും 5G ബാൻഡുകളുടെ പിന്തുണ രാജ്യാന്തര യാത്രകളിലും മറ്റും ഏറെ ഉപകാരപ്പെടും. വൈ-ഫൈ, ബ്ലൂടൂത്ത്, ടൈപ്പ്-സി പോർട്ട്, 3.5 എംഎം ജാക്ക് കണക്റ്റിവിറ്റി എന്നിവയും ഇൻഫിനിക്സ് നോട്ട് 30 5ജി പിന്തുണയ്ക്കുന്നു. കൂടാതെ, സ്പ്ലാഷിനും പൊടി പ്രതിരോധത്തിനും ഫോണിന് IP53 റേറ്റിംഗ് ഉണ്ട്.

ഇൻഫിനിക്‌സ് നോട്ട് 30 5Gയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം 

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ XOS 13-നൊപ്പമാണ് നോട്ട് 30 വരുന്നത്. 2 വർഷത്തെ സുരക്ഷാ പാച്ചും 1 ആൻഡ്രോയിഡ് അപ്‌ഗ്രേഡും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒറ്റ ടാപ്പിലൂടെ പണമയയ്ക്കാൻ സഹായിക്കുന്ന എൻഎഫ്സി പേയ്‌മെന്റ് ഫീച്ചറും ബയോമെട്രിക് സുരക്ഷാ സംവിധാനത്തിനായി ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. കൂടാതെ ഒരു ​മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്.

ഇൻഫിനിക്‌സ് നോട്ട് 30 5Gയുടെ ബാറ്ററി 

 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് നോട്ട് 30 5ജിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. ബൈപാസ് ചാർജിംഗ്, വയർഡ് റിവേഴ്സ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 

ഇൻഫിനിക്സ് നോട്ട് 30 5Gയുടെ വിലയും ലഭ്യതയും 

4GB റാം 128GB ഇന്റേണൽ സ്റ്റോറേജ്, 8GB റാം 256GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ പുതിയ നോട്ട് 30 5ജിയുടെ രണ്ട് വേരിയന്റുകളാണ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്. 4GB റാം ഉൾപ്പെടുന്ന ഇൻഫിനിക്സ് നോട്ട് 30 5G യുടെ അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയാണ് വില. 8GB റാം ഉൾപ്പെടുന്ന ഇൻഫിനിക്സ് നോട്ട് 30 5G യുടെ ഉയർന്ന വേരിയന്റിന്റെ വില 15,999 രൂപയാണ്. മാജിക് ബ്ലാക്ക്, സൺസെറ്റ് ഗോൾഡ്, ഇന്റർസ്റ്റെല്ലാർ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്‌സ് നോട്ട് 30 5ജി ലഭ്യമാകും. ജൂൺ 22 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുക.

Nisana Nazeer
Digit.in
Logo
Digit.in
Logo