ഇൻഫിനിക്സ് നോട്ട് 12 പ്രൊ 4ജി ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

Updated on 25-Aug-2022
HIGHLIGHTS

Infinix Note 12 Pro 4G ഫോണുകൾ പുറത്തിറങ്ങുന്നു

ആഗസ്റ്റ് 26 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും

ഇൻഫിനിക്സ് ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നു .Infinix Note 12 Pro 4G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 26 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഈ Infinix Note 12 Pro 4G സ്മാർട്ട് ഫോണുകളുടെ 5ജി എഡിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .17999 രൂപ മുതൽ ആണ്  Infinix Note 12 Pro 5ജി ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതുകൊണ്ടു തന്നെ 4ജി എഡിഷനുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതായിരിക്കും .

Infinix Note 12 പ്രൊ 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ Infinix Note 12 പ്രൊ 5G സ്മാർട്ട് ഫോണുകൾ 108MP + 2MP (Depth) + 2MP (Macro) പിൻ ക്യാമറകളിലും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000 mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .കൂടാതെ 2 TB വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .17999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :