200എംപി ക്യാമറയിൽ ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ എത്തുന്നു ?
Infinix Zero Ultra 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഒക്ടോബർ 5 നു ഈ സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തുന്നു
വിപണിയിൽ ഇതാ അടുത്ത 200 മെഗാപിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .Infinix Zero Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ ഇത്തരത്തിൽ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ പ്രതീക്ഷിക്കുന്നത് .ഇപ്പോൾ മോട്ടോറോളയുടെ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ 200 മെഗാപിക്സൽ ക്യാമറകളിൽ നേരത്തെ വിപണിയിൽ എത്തിയിരുന്നു . Dimensity 920 പ്രോസ്സസറുകളിൽ തന്നെ Infinix Zero Ultra എന്ന സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് സൂചനകൾ .200 മെഗാപിക്സൽ ക്യാമറകളും ഈ ഫോണുകളിൽ ഉണ്ടാകും .ഒക്ടോബർ 5 നു ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ .
200 എംപി ക്യാമറയുടെ Moto Edge 30 Ultra
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഫുൾ HD+ pOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 144Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 200 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .200 മെഗാപിക്സൽ + 50 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 60 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4610 mAhന്റെ(TurboPower 125W Charger ) ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 54999 രൂപയാണ് വില വരുന്നത് .