ഇനിഫിനിക്സ് അവരുടെ ഈ വർഷത്തെ പുതിയ കോൺസെപ്റ്റുകൾ പുറത്തിറക്കിയിരിക്കുന്നു
ഇത്തവണ 160W ഫാസ്റ്റ് ചാർജിങ് സ്മാർട്ട് ഫോണുകളുമായാണ് എത്തുന്നത്
2021 ൽ തന്നെ പുതിയ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ എത്തുമെന്നാണ് സൂചനകൾ
ഇന്ത്യൻ വിപണിയിൽ അത്യാവിശ്യം നല്ല വാണിജ്യം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇൻഫിനിക്സ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്നത് ഇതിന്റെ വില തന്നെയാണ് .ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് ബഡ്ജറ്റ് റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളുമായാണ് .
എന്നാൽ ഇപ്പോൾ ഇൻഫിനിക്സ് അവരുടെ പുതിയ സ്മാർട്ട് ഫോണുകളുടെ കോൺസെപ്റ്റുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് .ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ ടെക്ക് ലോകം ഇൻഫിനിക്സിന്റെ പുതിയ കോൺസെപ്റ്റുകൾ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു .അവരുടെ പുതിയ കോൺസെപ്റ്റുകളിൽ എടുത്തു പറയേണ്ടത് ബാറ്ററിയുടെ വിവരങ്ങൾ തന്നെയാണ് .
160W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ സ്മാർട്ട് ഫോണുകളുമായാണ് ഇനി ഇൻഫിനിക്സ് ഇന്ത്യൻ വിപണിയിൽ എത്തുക .ഷവോമിയ്ക്കും റിയൽമിയ്ക്കും ഒരുപടി മുന്നിൽ ഇപ്പോൾ ഇൻഫിനിക്സ് നോക്കിയിരിക്കുന്നു എന്നതാണ് സത്യം .ഷവോമിയുടെ റിയൽമിയും കുറഞ്ഞ സമയം കൊണ്ട് തന്നെയായിരുന്നു ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ചിരിക്കുന്നത് . അവരുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളും വില തന്നെയായിരുന്നു .കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളിൽ ഫോണുകൾ പുറത്തിറക്കുന്നതിൽ മത്സരം തന്നെയായിരുന്നു ഷവോമിയും കൂടാതെ റിയൽമിയും .എന്നാൽ ഇപ്പോൾ മികച്ച ഫീച്ചറുകളിൽ ഈ വർഷം കൂടുതൽ ഫോണുകൾ ഇൻഫിനിക്സിൽ നിന്നും പ്രതീക്ഷിക്കാം .