Infinix Smart 8 Launch: 10,000 രൂപയിൽ താഴെ വില! ഒരു മികച്ച ബജറ്റ് ഫോണുമായി Infinix ഉടൻ വരും…
നൈജീരിയയിൽ ഇൻഫിനിക്സ് സ്മാർട്ട് 8 സ്മാർട്ട്ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചു
ഇൻഫിനിക്സ് സ്മാർട്ട് 8 സ്മാർട്ട്ഫോൺ വില ഏകദേശം 8,500 രൂപയാണ്
ഗാലക്‌സി വൈറ്റ്, ടിംബർ ബ്ലാക്ക്, ഷൈനി ഗോൾഡ്, ക്രിസ്റ്റൽ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് വരുന്നത്.
Infinix നൈജീരിയയിൽ ഇൻഫിനിക്സ് സ്മാർട്ട് 8 സ്മാർട്ട്ഫോൺ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇൻഫിനിക്സ് സ്മാർട്ട് 7 ന്റെ പിൻഗാമിയായാണ് ഇൻഫിനിക്സ് സ്മാർട്ട് 8 അവതരിപ്പിച്ചിരിക്കുന്നത്. ഇൻഫിനിക്സ് സ്മാർട്ട് 8 മറ്റു ഫീച്ചറുകൾ ഒന്ന് പരിചയപ്പെടാം
Infinix Smart 8 വില
ഈ ഫോണിന്റെ വില ഏകദേശം 8,500 രൂപയാണ്. ഗാലക്‌സി വൈറ്റ്, ടിംബർ ബ്ലാക്ക്, ഷൈനി ഗോൾഡ്, ക്രിസ്റ്റൽ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്‌സിന്റെ പുതിയ സ്മാർട്ട്‌ഫോൺ വരുന്നത്.
Infinix Smart 8 ഡിസ്പ്ലേ
HD+ റെസല്യൂഷനോട് കൂടിയ ഒരു IPS LCD ഡിസ്പ്ലേ ഇതിലുണ്ട്. ഈ ഡിസ്‌പ്ലേ പാനലിൽ ചാർജിംഗ് സ്റ്റാറ്റസ്, വോയ്‌സ് കോളുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന മാജിക് റിംഗ് എന്ന ഡൈനാമിക് ഐലൻഡ് പോലെയുള്ള ഓവർലേ ഉണ്ട്. 90Hz റിഫ്രഷ് റേറ്റ് , 90% സ്‌ക്രീൻ-ടു-ബോഡി അനുപാതം, 500 nits തെളിച്ചം എന്നിവ വാഗ്ദാനം ചെയ്യുന്ന 6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത.
Infinix Smart 8 ഒഎസ്
ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള XOS 13 സ്കിൻ ലെയറിലാണ് ഡ്യുവൽ സിം സ്മാർട്ട് 8 പ്രവർത്തിക്കുന്നത്.
ഇൻഫിനിക്സ് സ്മാർട്ട് 8 പ്രോസസ്സർ
4GB റാമും 128GB ഇന്റേണൽ സ്റ്റോറേജിലുമാണ് യൂണിസോക്ക് ടി606 പ്രൊസസറാണ് Infinix Smart 8 പ്രവർത്തിക്കുന്നത്. ഈ ഫോണിന് 4GB വെർച്വൽ റാം പിന്തുണയും 128GB ക്ക് മുകളിൽ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.
കൂടുതൽ വായിക്കൂ: Samsung Live Translate Call: കോളുകൾക്കിടയിൽ ലൈവായി ട്രാൻസ്ലേഷൻ, ഭാഷ അറിയില്ലേലും സുഖമായി സംസാരിക്കാം, Samsung AI ഫീച്ചർ!
ഇൻഫിനിക്സ് സ്മാർട്ട് 8 ക്യാമറ
ഫോണിന് 13MP പ്രൈമറി ക്യാമറയും രണ്ടാമത്തെ വിജിഎ സെൻസറും ഉണ്ട്. ഇതിന് പുറമെ സെൽഫികൾ എടുക്കാൻ 8MP മുൻ ക്യാമറയും ഇതിലുണ്ട്.ഡ്യുവൽ ക്യാമറ സെറ്റപ്പ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയുണ്ട്.
ഇൻഫിനിക്സ് സ്മാർട്ട് 8 ബാറ്ററി
10W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.