ക്വാഡ്- LED റിങ് ഫ്ലാഷ് ക്യാമറയുള്ള പുതിയ ഫോണുമായി Infinix. Infinix Hot 40i ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. AI സപ്പോർട്ടിങ് ഫീച്ചറുള്ള പുതിയ ബജറ്റ് ഫോണുകളാണിവ. ഇത് മുമ്പ് സൗദി അറേബ്യയിൽ പുറത്തിറക്കിയിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷമാണ് ഫോൺ ഇന്ത്യയിലും അവതരിപ്പിച്ചത്.
ഒക്ടാ കോർ യൂണിസോക്ക് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 6.5 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 1612 x 720 പിക്സൽ റെസല്യൂഷനുണ്ട്. IPS LCD പാനലും 90Hz റീഫ്രെഷ് റേറ്റും ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13 ആണ് ഇതിലെ OS.
5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. വൈ-ഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ്, എഫ്എം, എൻഎഫ്സി കണക്റ്റിവിറ്റി ഇതിലുണ്ട്. IP53 റേറ്റിങ്ങാണ് ഇൻഫിനിക്സ് ഹോട്ട് 40iയ്ക്കുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഇതിലുണ്ട്. യുഎസ്ബി സി ടൈപ്പ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. ആപ്പിളിന്റെ ഡൈനാമിക് ഐലാൻഡ് പോലുള്ള ഫീച്ചർ ഈ ഫോണിലും ലഭിക്കും.
50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ ഇൻഫിനിക്സിലുണ്ട്. ഡ്യുവൽ ഫ്ലാഷുള്ള 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. AI പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. കൂടാതെ ക്വാഡ്- LED റിങ് ഫ്ലാഷ് ക്യാമറയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഫ്രെണ്ട് ക്യാമറയ്ക്ക് മാജിക് റിങ് ഫീച്ചറും ഇൻഫിനിക്സ് കൊണ്ടുവന്നിട്ടുണ്ട്.
നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കുന്നു. ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയ ഫോണാണിത്. ഹൊറൈസൺ ഗോൾഡ്, പാം ബ്ലൂ, സ്റ്റാർലിറ്റ് ബ്ലാക്ക്, സ്റ്റാർഫാൾ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. എന്നാൽ ഇതിന്റെ വിൽപ്പനയ്ക്ക് ഈ മാസം അവസാനം വരെ കാത്തിരിക്കണം.
ഇതിന് ബാങ്ക് ഓഫറുകളും മറ്റും ലഭിക്കുന്നതാണ്. 8GB + 128GB സ്റ്റോറേജിന് 8999 രൂപയാണ് വില. 8GB + 256GB കോൺഫിഗറേഷന് ഏകദേശം 9,999 രൂപയും വില വരുന്നു. ഫ്ലിപ്കാർട്ടിലാണ് ഫോണിന്റെ വിൽപ്പന. ഫെബ്രുവരി 21 മുതൽ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും.
READ MORE: പൊരുത്തം കണ്ടെത്താൻ Google Valentine’s Day സർപ്രൈസ്, അതും ശാസ്ത്രീയമായി!
190g ഭാരമാണ് ഇൻഫിനിക്സ് ഹോട്ട് 40iയ്ക്കുള്ളത്. 163.59mm x 75.5mm x 8.30mm ആണ് ഇതിന്റെ വലിപ്പം.