Infinix GT 10 Pro Launch: ഗെയിമിംഗ് ഫോൺ സെഗ്മെന്റിലേക്ക് ഒരു പുത്തൻ സ്മാർട്ഫോൺ കൂടി Infinix GT 10 Pro

Infinix GT 10 Pro Launch: ഗെയിമിംഗ് ഫോൺ സെഗ്മെന്റിലേക്ക് ഒരു പുത്തൻ സ്മാർട്ഫോൺ കൂടി Infinix GT 10 Pro
HIGHLIGHTS

ഓഗസ്റ്റ് 3 നാണ് Infinix GT 10 Pro ഇന്ത്യയിൽ അവതരിപ്പിക്കുന്നത്

Infinix GT 10 Pro ഒരു ഗെയിമിംഗ് ഫോണായിരിക്കും

ഷോൾഡർ ട്രിഗർ, ഫിംഗർ സ്ലീവ്, കാർബൺ ബോക്സ് തുടങ്ങിയവ ഈ കിറ്റിൽ ഉണ്ടാകും

ഇൻഫിനിക്‌സ് ഇന്ത്യൻ വിപണിയിൽ പുതിയ ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ്.  വരാനിരിക്കുന്ന ഫോൺ Infinix GT 10 Pro ഒരു ഗെയിമിംഗ് ഫോണായിട്ടായിരിക്കും രാജ്യത്ത്‌ അവതരിപ്പിക്കുക. ഓഗസ്റ്റ് 3 നാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇൻഫിനിക്‌സ് ജിടി 10 പ്രോ, ഇൻഫിനിക്‌സ് ജിടി 10 പ്രോ+ എന്നിവയാണ് ഇൻഫിനിക്സ് ജിടി 10 സീരീസിൽ ആഗോള തലത്തിൽ ലോഞ്ച് ചെയ്യപ്പെടുന്നത്. എന്നാൽ ഇതിൽ ഇൻഫിനിക്സ് ജിടി 10 പ്രോ + സീരീസ് ഇന്ത്യയിൽ ലഭ്യമായേക്കില്ല. ജിടി 10 പ്രോ മോഡലാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. Infinix GT 10 Pro-യുടെ സാധ്യമായ സവിശേഷതകൾ ഞാൻ മനസ്സിലാക്കിയത് വച്ചാണ് ഈ ലേഖനം തയ്യാറാക്കിയത്‌. എന്റെ കാഴ്ചപ്പാടിൽ നത്തിങ് ഫോണുകളോട് സാദൃശ്യം തോന്നുന്ന ഡിസൈനിലാണ് ജിടി 10 സീരീസ് എത്തുന്നത്. ​സൈബർ മെക്ക ഈ സ്മാർട്ട്ഫോണിനെ വേറിട്ട് നിർത്തുന്നു. എൽഇഡി ലൈറ്റ്  ഉപയോഗിച്ച്  ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകൾ, ബാറ്ററി ചാർജ് എത്രയുണ്ട്  എന്നിവയെ നമ്മെ അറിയിക്കും. 

 Infinix GT 10 Pro കളർ വേരിയന്റുകൾ 

രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. സൈബർ ബ്ലാക്ക് അല്ലെങ്കിൽ മിറാഷ് സിൽവർ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാം. രണ്ടാമത്തെ കളർ മോഡലിൽ നിറം മാറാനുള്ള ബാക്ക് പാനൽ അവതരിപ്പിക്കും. യുവി ലൈറ്റ് പതിക്കുമ്പോൾ ഫോണിന്റെ നിറം സ്റ്റീൽ നീലയിൽ നിന്ന് പിങ്ക് നിറത്തിലേക്ക് മാറും. 

 Infinix GT 10 Pro പ്രതീക്ഷിക്കാവുന്ന മികച്ച പ്രത്യേകത 

അ‌ടുത്തിടെ ഇൻഫിനിക്സ് ജിടി 10 സീരിസിന്റെ റെൻഡറുകൾ ചോർന്നിരുന്നു. ഇൻഫിനിക്സ് ജിടി 10 സീരീസ് സെമി-സുതാര്യമായ ബാക്ക് പാനൽ അവതരിപ്പിക്കുമെന്ന് അ‌ങ്ങനെയാണ് സ്ഥിരീകരിക്കപ്പെട്ടത്. നത്തിങ് ഫോണുകളിലേതിന് സമാനമായി ഇൻഫിനിക്സ് ജിടി 10 സീരീസിന്റെ ബാക്ക് പാനലിൽ മിനി എൽഇഡികൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. കൂടാതെ ഈ സീരിസിലെ ഒരു ഫോൺ 26 ജിബി റാം അ‌വതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അ‌ങ്ങനെ സംഭവിച്ചാൽ ആദ്യ 26 ജിബി റാം ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച ആദ്യ ബ്രാൻഡ് എന്ന നേട്ടം ഇൻഫിനിക്സിന്റേതാകും.

Infinix GT 10 Pro ഡിസ്‌പ്ലേയും പ്രോസസറും 

Infinix GT 10 Pro, MediaTek Dimensity 1300 പ്രൊസസറിൽ പ്രവർത്തിക്കും. മറുവശത്ത്, ഇൻഫിനിക്‌സ് ജിടി 10 പ്രോ പ്ലസ് മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 8050 പ്രോസസർ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റുള്ള അ‌മോലെഡ് ഡിസ്‌പ്ലേ ജിടി 10 പ്രോയിൽ ഉണ്ടാകും. കൃത്യമായ ഡിസ്പ്ലേ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 Infinix GT 10 Pro ബാറ്ററി 

7,000mAh ബാറ്ററിയാകും ഇൻഫിനിക്സ് അ‌വതരിപ്പിക്കുക എന്ന് അ‌ടുത്തിടെ ചില റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഈ ഫോൺ സീരീസിലെ രണ്ട് ഫോണുകൾക്കും 6000mAh ബാറ്ററിയാണുള്ളത്. അതായത്, ഒരു ചാർജിൽ ഈ ഫോണുകകളുടെ ചാർജ് വളരെക്കാലം നിലനിൽക്കും.

 Infinix GT 10 Pro ക്യാമറ 

108 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളും ഉൾപ്പെടുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ പഞ്ച് ഹോൾ ഡിസ്പ്ലേ ഡി​സൈനും കാണാം.

 Infinix GT 10 Pro വിലയും ലഭ്യതയും 

ജിടി 10 പ്രോയുടെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും 20​000 രൂപയ്ക്ക് മുകളിലായിരിക്കും എന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ഓഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇൻഫിനിക്സ് ജിടി 10 സീരീസ് പ്രീ-ഓർഡറിനായി ലഭ്യമാകും. കൂടാതെ, ഉപയോക്താക്കൾക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും.

 Infinix GT 10 Pro ഗെയിമിംഗ് ഫോണായിരിക്കും

ഈ ഫോൺ നേരത്തെ പറഞ്ഞ പോലെ ഒരു ഗെയിമിംഗ് ഫോണായിരിക്കും. ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് ഈ സ്മാർട്ട്ഫോണിനൊപ്പം "പ്രോ ഗെയിമിംഗ് കിറ്റ്" ലഭിക്കും. ഷോൾഡർ ട്രിഗർ, ഫിംഗർ സ്ലീവ്, കാർബൺ ബോക്സ് തുടങ്ങിയവ ഈ കിറ്റിൽ ഉണ്ടാകും.

Digit.in
Logo
Digit.in
Logo