Infinix GT 10 Pro Price Hike: ഗെയിമിംഗ് സ്‌മാർട്ട്‌ഫോണായ Infinix GT 10 Proയ്‌ക്ക്‌ 1000 രൂപ വർധിപ്പിച്ചു

Infinix GT 10 Pro Price Hike: ഗെയിമിംഗ് സ്‌മാർട്ട്‌ഫോണായ Infinix GT 10 Proയ്‌ക്ക്‌ 1000 രൂപ വർധിപ്പിച്ചു
HIGHLIGHTS

Infinix GT 10 Pro 19,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്

ഇൻഫിനിക്സ് ഈ സ്മാർട്ട്ഫോണിന്റെ വില 1000 രൂപ വർധിപ്പിച്ചു

ഇപ്പോൾ 20,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്

ഇൻഫിനിക്‌സിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്‌മാർട്ട്‌ഫോണായ ജിടി 10 പ്രോ ഓഗസ്റ്റ് ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചു. GT 10 Pro അതിന്റെ ലോഞ്ച് വിലയിൽ ഇനി ലഭ്യമല്ല. ഇൻഫിനിക്സ് ഈ സ്മാർട്ട്ഫോണിന്റെ വില 1000 രൂപ വർധിപ്പിച്ചു. Infinix GT 10 Pro 19,999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആഗസ്റ്റ് 10 ന് ഈ ഫോൺ ആദ്യമായി വിൽപ്പനയ്‌ക്കെത്തുമ്പോൾ 19,999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 20,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. Infinix മുമ്പ് മറ്റ് സ്മാർട്ട്ഫോണുകളിലും ഇത് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.

Infinix GT 10 Pro ഡിസ്പ്ലേ 

ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67-ഇഞ്ച് ഫുൾ എച്ച്ഡി+ 10-ബിറ്റ് അമോലെഡ് ഡിസ്പ്ലെയാണുള്ളത്. ഇത് എൽടിപിഎസ് ഡിസ്‌പ്ലേയാണ്. 900 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഡിസിഐപി കളർ ഗാമറ്റിന്റെ 100 ശതമാനം കവറേജും ഡിസ്പ്ലെയിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എക്സ്ഒഎസ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ആൻഡ്രോയിഡ് 14ലേക്കുള്ള അപ്‌ഗ്രേഡും കമ്പനി നൽകുന്നു.

Infinix GT 10 Pro പ്രോസസറും റാമും

മീഡിയടെക് ഡൈമൻസിറ്റി 8050 എസ്ഒസിയുടെ കരുത്തിലാണ് ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി LPDDR4X റാമും 256 ജിബി USF 3.1 ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് 16 ജിബി വരെ റാമാക്കി മാറ്റാൻ സാധിക്കുന്ന സംവിധാനവും ഫോണിലുള്ളത്. ഗെയിമിങ് സമയത്ത് ഫോൺ തണുപ്പിക്കുന്നതിനായി ഡ്യൂവൽ-ആക്സിസ് ലീനിയർ മോട്ടോറും 4,319 എംഎം സ്ക്വയർ ലിക്വിഡ് വേപ്പർ ചേമ്പറും ഇൻഫിനിക്സ് ജിടി 10 പ്രോയിലുണ്ട്.

Infinix GT 10 Pro ക്യാമറ 

ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 108 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ ക്യാമറ സെൻസറുകളുമാണ് ഫോണിലുള്ളത്. സെൽഫികളും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. ഫോണിന്റെ പിന്നിൽ ക്യാമറ മൊഡ്യൂളിന് അടുത്തായി ഒരു മിനി എൽഇഡി ഇൻഡിക്കേറ്ററുമുണ്ട്. അത് വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ലൈറ്റുകൾ കസ്റ്റമൈസ് ചെയ്യാം.

Infinix GT 10 Pro ബാറ്ററി 

ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണുള്ളത്. 5ജി, എൻഎഫ്സി, 3.5mm ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, Wi-Fi a/b/g/n/ac/x എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ജി-സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണിലുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo