20 MPസെൽഫി ക്യാമറ,ആൻഡ്രോയിഡ് 8.0 ഓറിയോയിൽ ഇൻഫിനിക്സ് ഹോട്ട് S3 ,വില 8999 രൂപ

Updated on 11-May-2018
HIGHLIGHTS

ഓൺലൈൻ ഷോപിങ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ഒരു ചെറിയ ബഡ്ജറ്റിൽ മികച്ച ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Infinix Hot S3 (Sandstone Black, 32 GB)  (3 GB RAM) സ്മാർട്ട് ഫോണുകൾ .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.65 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ രണ്ടു തരത്തിലുള്ള മോഡലുകളാണ്  ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

ഇതിന്റെ പെർഫോമൻസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ Qualcomm Snapdragon 430 MSM8937 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെ തന്നെ ആൻഡ്രോയിഡ് 8.0 ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിൽ 20 മെഗാപിക്സലിന്റെ ക്യാമറകൾ ഒരു വലിയ നേട്ടം തന്നെയാണ് .കൂടാതെ നോ കോസ്റ്റ് EMI ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഇതിന്റെ പിൻ ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ റിയർ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സെൽഫി ക്യാമറകളും കൂടാതെ മുൻ ക്യാമറകളും ഇതിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിക്കുനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ബാറ്ററി ലൈഫും മികച്ചത് തന്നെയാണ് .4000 mAhന്റെ നോൺ റിമൂവബിൾ ബാറ്ററിയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് വേണ്ട എല്ലാം ഉൾക്കൊള്ളിച്ച ഒരു സ്മാർട്ട് ഫോൺ തന്നെയാണ് Infinix Hot S3 .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് ഓൺലൈൻ ഷോപ്പിൽ 8999 രൂപയും കൂടാതെ 4ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണിന് 10999 രൂപയും ആണ് വില .ഈ ഫോണുകൾ ഷവോമിയുടെ റെഡ്മി നോട്ട് 5 സ്മാർട്ട് ഫോണുകളുമായിട്ട് താരതമ്മ്യം ചെയ്യാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :