Poco F6 sale: പോകോയുടെ മുൻനിര ഫോണിന് 4000 രൂപ വില കുറച്ച് First Sale! ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വേറേ…

Updated on 29-May-2024
HIGHLIGHTS

കഴിഞ്ഞ വാരമാണ് Poco F6 5G പുറത്തിറങ്ങിയത്

ആദ്യത്തെ സെയിലിൽ പോകോ 4000 രൂപ വിലക്കിഴിവ് അനുവദിക്കുന്നു

ഫോണിൽ Snapdragon 8s Gen 3 SoC ഉപയോഗിച്ചിരിക്കുന്നു

മുൻനിര സ്മാർട്ഫോണായി അടുത്തിടെ വിപണിയിലെത്തിയ Poco F6 സെയിൽ ആരംഭിക്കുന്നു. മെയ് 29 ബുധനാഴ്ചയാണ് പോകോ പ്രീമിയം ഫോണിന്റെ First Sale. ആദ്യത്തെ സെയിലിൽ പോകോ 4000 രൂപ വിലക്കിഴിവ് അനുവദിക്കുന്നു. നാളെ മുതൽ ഫോണിന്റെ യഥാർഥ വിലയിലായിരിക്കും വിൽപ്പന നടത്തുക.

Poco F6 സെയിൽ

കഴിഞ്ഞ വാരമാണ് Poco F6 പുറത്തിറങ്ങിയത്. ലോഞ്ചിന് മുന്നേ പ്രചരിച്ച ഹൈപ്പുകളെല്ലാം സ്പെസിഫിക്കേഷനുകളിൽ ഫോൺ നിലനിർത്തി. ഇപ്പോഴിതാ ഫോണിന്റെ ഔദ്യോഗിക വിൽപ്പനയും ആരംഭിക്കുന്നു. ഫ്ലിപ്പ്കാർട്ടിലൂടെ ഉച്ചയ്ക്ക് 12 മണി മുതലാണ് പോകോ എഫ്6 വിൽപ്പന നടത്തുന്നത്. ആദ്യ സെയിലിലെ ഓഫറുകളിലേക്ക് കടക്കുന്നതിന് മുമ്പ് ഫോണിനെ പരിചയപ്പെടാം.

Poco F6 സ്പെസിഫിക്കേഷൻ

Poco F6 സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് AMOLED ടച്ച്‌ സ്‌ക്രീനുള്ള സ്മാർട് ഫോണാണിത്. 120 Hz റിഫ്രഷ് റേറ്റും 1220×2712 പിക്സൽ റെസല്യൂഷനും ഈ ഫോണിലുണ്ട്. 2400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് Poco F6 ഫോണിൽ നൽകിയിരിക്കുന്നു. പെർഫോമൻസിന് ഫോണിൽ Snapdragon 8s Gen 3 SoC ഉപയോഗിച്ചിരിക്കുന്നു.

ഡ്യുവൽ ക്യാമറയാണെങ്കിലും ഫോട്ടോഗ്രാഫിയിലും പ്രീമിയം പെർഫോമൻസ് ലഭിക്കും. പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുണ്ട്. 50 മെഗാപിക്സലാണ് പോകോ F6ന്റെ മെയിൻ ക്യാമറ. 8MP അൾട്രാവൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫി, വീഡിയോ കോളുകൾ മികച്ചതാക്കാൻ 20MP ഫ്രണ്ട് ക്യാമറ ലഭിക്കും.

90W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിൽ പവർഫുൾ 5,000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഹൈപ്പർ ഒഎസ് 1.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് OS.

ആദ്യ വിൽപ്പനയിലെ അതിശയകരമായ ഓഫർ

Poco F6 ഉച്ചയ്ക്ക് 12 മണിയോടെ വിൽപ്പനയ്‌ക്ക് എത്തുന്നു. വമ്പിച്ച ഡിസ്‌കൗണ്ട് നിരക്കിൽ ആദ്യ സെയിലിൽ നിന്ന് ഫോൺ സ്വന്തമാക്കാം. 8GB റാമും, 256GB സ്റ്റോറേജുമുള്ള പോകോ ഫോണിന് 25999 രൂപയാകും. 12GB റാം, 256GB സ്റ്റോറേജുള്ള മോഡലിന് 27999 രൂപയുമാകും. 12GB റാമും 512GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് 29999 രൂപയും വിലയാകും.

Read More: Limited Time Offer: OIS സപ്പോർട്ടുള്ള Triple ക്യാമറ പ്രീമിയം ഫോൺ OnePlus 5G വിലക്കുറവിൽ!

എന്നാൽ ആദ്യ സെയിലിന് ശേഷം പോകോ യഥാർഥ വിലയ്ക്ക് വിൽക്കുന്നതായിരിക്കും. യഥാർഥ വില വിവരങ്ങൾ ഇങ്ങനെ… പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

8GB+256GB: 29,999 രൂപ
12GB+256GB: 31,999 രൂപ
12GB+512GB: 33,999 രൂപ

ആദ്യ സെയിലിൽ നിങ്ങൾക്ക് ഓരോ വേരിയന്റിലും 4000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇതിന് പുറമെ ക്രെഡിറ്റ്, ഡെബിറ്റ്, ഇഎംഐ ഇടപാടുകൾക്കും ഓഫറുണ്ട്. ഇതിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 2000 രൂപയുടെ കിഴിവ് ഇന്നത്തെ സെയിലിൽ ലഭിക്കും. പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ 2000 രൂപ എക്സ്ചേഞ്ച് ഓഫറും സ്വന്തമാക്കാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :