iBal ന്റെ ഏറ്റവും പുതിയ ടാബ്‌ലറ്റുകൾ വിപണിയിൽ എത്തിച്ചു .കരുത്താർന്ന ബാറ്ററി ലൈഫിലാണ് പുതിയ iBal XJ ടാബ്ലെറ്റുകൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .10.1 ഇഞ്ചിന്റെ IPS HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
1.3GHz Octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ Android 7.0 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണുള്ളത് .
7,800mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .19,999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഇത് ഉടനെ തന്നെ ലഭ്യമാകുന്നു .