20 മെഗാ പിക്സലിന്റെ തകർപ്പൻ ക്യാമറയുമായി ഹോണർ 7
ഹുവായുടെ ഹോണർ 7 ന്റെ സവിശേഷതകൾ
ഹുവായുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഹോണർ 7.20 മെഗാ പിക്സൽ ക്യാമറ അതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1920 x 1080 പിക്സൽ റെസലൂഷൻ വലുപ്പമാണുള്ളത് .Android v5 Lollipop ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2.2GHz + 1.5GHz Cortex A53 octa core പ്രോസസ്സർ ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ റാംമ്മിനെ കുറിച്ചു പറയുവാണെങ്കിൽ 3 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ആണുള്ളത് .
16 ജിബിയുടെ ഇന്റെർണൽ മെമ്മറി സ്റ്റോറേജു ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു മനസിലാക്കാം .20 മെഗാ പിക്സലിന്റെ പിൻ ക്യാമെറയാണുള്ളത് .8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3100mAH കരുത്താർന്ന ബാറ്ററിയും ഇതിനു മികച്ച പിന്തുണ നൽകുന്നു .
സവിശേഷതകൾ
ഡിസ്പ്ലേ : 5.2 ഇഞ്ച്
ഓ എസ് : Android v5 Lollipop
റാം : 3 ജിബി
മെമ്മറി : 16 ജിബി
ക്യാമറ മുൻ : 20 എംപി
ക്യാമറ പിൻ : 8 എംപി
ബാറ്ററി : 3100 mAh