1 ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകളുമായി ഹുവാവെ
കുറഞ്ഞ ചിലവിലും ,കൂടിയ ചിലവിലും സ്മാർട്ട് ഫോണുകളുമായി ഹുവാവെ
ഹുവാവെയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത് തകർപ്പൻ കുറച്ചുമോഡലുകളാണ് .അതിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങുന്ന ഒരു മോഡലാണ് Y7 Prime.15000 രൂപ ബഡ്‌ജെക്ടിൽ പുറത്തിറങ്ങുന്ന മോഡലുകളാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .
5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 1440×720 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ രണ്ടു മോഡലുകളാണ് ഈ വർഷം പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് ഈ മോഡലുകൾക്ക് പുറത്തിറങ്ങുന്നത് .
സ്നാപ്പ്ഡ്രാഗന്റെ 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിൽ എടുത്തുപറയേണ്ട സവിശേഷത .3,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ വർഷം പുറത്തിറങ്ങുന്ന മറ്റു ഹുവാവെ മോഡലുകൾ
ഈ വർഷം ഹുവാവെയുടെ കുറച്ചു മികച്ച മോഡലുകളാണ് വിപണിയുംകാത്തിരിക്കുന്നത് .ഹുവാവെയുടെ P20, P20 Pro കൂടാതെ Porsche ഡിസൈൻ ഹുവാവെ മേറ്റ് RS മോഡലുകളാണ് നിലവിൽ ഹുവാവെ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ മേറ്റ് RSന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഈ മോഡലുകളുടെ പിൻ ക്യാമറകളാണ് .
40 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ ഈ മൂന്നു മോഡലുകളും വിലകൂടിയ മോഡലുകൾ തന്നെയാണ് .
40+20+8 ട്രിപ്പിൾ പിൻ ക്യാമറകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകളാണ് ഹുവാവെ ഇപ്പോൾ പുറത്തിറക്കാൻ ഒരുങ്ങുന്നത് .70000 രൂപമുതൽ 1 ലക്ഷം രൂപവരെ ഇതിന്റെ വിലവരുമെന്നാണ് സൂചനകൾ .ആപ്പിളിനെ വെല്ലാൻ പുതിയ തന്ത്രങ്ങൾ മേയുകയാണ് ഹുവാവെ ഇപ്പോൾ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .
68 മെഗാപിക്സൽ (3 ക്യാമറ )ൽ പുറത്തിറക്കുന്ന ഹുവാവെ P20, P20 Pro
5.8ഇഞ്ചിന്റെ HD+ RGBW ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6.1-ഇഞ്ചിന്റെ full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാംമ്മിലാണ് ഇത് പുറത്തിറങ്ങുന്നത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഈ മോഡലുകൾ ക്യാമറകൾക്ക് മുൻഗണന നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .
12മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഹുവാവെയുടെ പി 20 കാഴ്ചവെക്കുന്നത് .24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഹുവാവെയുടെ P20 Proയ്ക്ക് നൽകിയിരിക്കുന്നത് 3 പിൻ ക്യാമറകളാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക