40+20+8 ട്രിപ്പിൾ എംപി ക്യാമറയിൽ ഹുവാവെയുടെ 3 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി ,വില ?

40+20+8 ട്രിപ്പിൾ എംപി ക്യാമറയിൽ ഹുവാവെയുടെ 3 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി  ,വില ?
HIGHLIGHTS

ക്യാമറയിൽ മറ്റൊരു പരീക്ഷണവുമായി ഹുവാവെ

ഈ വർഷം ഹുവാവെയുടെ കുറച്ചു മികച്ച മോഡലുകളാണ് വിപണിയുംകാത്തിരിക്കുന്നത് .ഹുവാവെയുടെ  P20, P20 Pro കൂടാതെ Porsche ഡിസൈൻ ഹുവാവെ മേറ്റ് RS മോഡലുകളാണ് നിലവിൽ ഹുവാവെ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ മേറ്റ് RSന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഈ മോഡലുകളുടെ പിൻ ക്യാമറകളാണ് .40 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ ഈ മൂന്നു മോഡലുകളും വിലകൂടിയ മോഡലുകൾ തന്നെയാണ് .

 

ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം 

5.8ഇഞ്ചിന്റെ HD+ RGBW ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ  6.1-ഇഞ്ചിന്റെ  full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാംമ്മിലാണ് ഇത് പുറത്തിറങ്ങുന്നത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഈ മോഡലുകൾ ക്യാമറകൾക്ക് മുൻഗണന നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .

12മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഹുവാവെയുടെ പി 20 കാഴ്ചവെക്കുന്നത് .24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഹുവാവെയുടെ P20 Proയ്ക്ക് നൽകിയിരിക്കുന്നത് 3 പിൻ ക്യാമറകളാണ് .

40+20+8 ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെതന്നെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് .കൂടാതെ പലവിധത്തിലുള്ള എഫക്റ്റുകളും ഇതിന്റെ ക്യാമറകളുടെ മറ്റു വിശേഷങ്ങളാണ് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .

മേറ്റ് RS നു ട്രിപ്പിൾ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു മോഡലുകളിൽ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 512 ജിബിയുടെ മറ്റൊരു മോഡലും പുറത്തിറങ്ങുന്നുണ്ട് .ഈ മൂന്ന്  മോഡലുകളുടെ വിലയെക്കുറിച്ചു പറയുകയെങ്കിൽ Rs 52,200 ,Rs 72,300 മുതൽ Rs 1,36,500  ലക്ഷം രൂപവരെയാണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo