സ്മാർട്ഫോൺ വിപണിയിൽ ശ്രദ്ധ നേടിയ ബ്രാൻഡാണ് റിയൽമി. വിലയിലും ഫീച്ചറുകളിലും Realme ആകർഷകമായ നേട്ടങ്ങൾ നൽകുന്നതിനാലാണ് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ മികച്ച ചോയിസായി ഫോൺ മാറിയത്. ഏറ്റവും പുതിയ റിയൽമി ഫോൺ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ ഇതാണ് മികച്ച അവസരം. കാരണം, റിയൽമിയുടെ കിടിലൻ ഫോണായ Realme C51ന്റെ ആദ്യ വിൽപ്പനയാണ് ഇന്ന് ആരംഭിക്കുന്നത്.
വൻ വിലക്കിഴിവും ഓഫറുകളുമാണ് റിയൽമി നൽകുന്നത്. 50MP + 0.08MPയുടെ ഡ്യുവൽ ക്യാമറയുമായി വരുന്ന ഈ സ്മാർട്ഫോൺ എവിടെ നിന്നും പർച്ചേസ് ചെയ്യാമെന്നും, ഓഫറുകൾ എങ്ങനെ സ്വന്തമാക്കാമെന്നും നോക്കാം.
മികച്ച ക്യാമറയും, ബാറ്ററിയും, പ്രോസസ്സറും ഉൾപ്പെടുത്തി വരുന്ന ഫോണാണിത്. ഫോണിന് വമ്പൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. Flipkartലാണ് ഫോണിന്റെ വിൽപ്പന. ആദ്യം ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കിയ ശേഷം ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.
6.74 ഇഞ്ച് HD ഡിസ്പ്ലേയാണ് Realme C51ൽ ഉള്ളത്. ഫോട്ടോഗ്രാഫിയും പെർഫോമൻസും വളരെ മികച്ചതാണ്. 50MP + 0.08MP രണ്ട് ക്യാമറകൾക്ക് പുറമെ 5MPയുടെ സെൽഫി ക്യാമറയും ഇതിലുണ്ട്.
https://twitter.com/realmeIndia/status/1701075592878469256?ref_src=twsrc%5Etfw
ഫോണിന്റെ പ്രോസസർ യൂണിസോക് T612 SoC ആണ്. പവർ ബാക്കപ്പിനായി 5000 mAh ബാറ്ററിയും റിയൽമി തങ്ങളുടെ C51 മോഡലിൽ നൽകുന്നു. 33W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 4G LTE, ബ്ലൂടൂത്ത്, Wi-Fi, USB ടൈപ്പ്-C പോർട്ട്, GPS എന്നിവയാണ് Realme C51ൽ വരുന്ന മറ്റ് ഫീച്ചറുകൾ.
ഇന്ന്, സെപ്തംബർ 11ന് ഉച്ചയ്ക്ക് 12 മണിമുതലാണ് റിയൽമി C51ന്റെ വിൽപ്പന ആരംഭിക്കുന്നത്. പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഫോൺ വിൽപ്പന. വൻ ഓഫറുകൾ റിയൽമിയുടെ ഈ ഉഗ്രൻ ഫോണിനായി Flipkart പ്രഖ്യാപിച്ചിട്ടുണ്ട്. Axis, HDFC, SBI ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് വാങ്ങുകയാണ് മികച്ച വിലക്കിഴിവ് പ്രതീക്ഷിക്കാം.
Buy from Flipkart: Realme C51
കൂടാതെ, റിയൽമിയുടെ ഔദ്യോഗിക സൈറ്റായ realme.comലൂടെയും ഫോൺ വാങ്ങാവുന്നതാണ്. 8,999 രൂപയാണ് 4GB+64GB സ്റ്റോറേജ് Realme C51ന്റെ വില. എന്നാൽ 500 രൂപ വിലക്കിഴിവിൽ 8,499 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.