iQoo 12 Sale: Hurry! കരുത്തനെ ഇതാ വിറ്റ് തുടങ്ങി, iQoo 12 വിലയും ഓഫറും…

Updated on 14-Dec-2023
HIGHLIGHTS

ഇന്ന് 12 മണി മുതൽ iQoo 12 വിൽപ്പന ആരംഭിച്ചു

ക്വാൽകോമിന്റെ Snapdragon 8 Gen 3 പ്രോസസറുള്ള ഇന്ത്യയിലെ ആദ്യ ഫോണാണിത്

ഫോൺ സ്റ്റോക്ക് തീരുന്നതിന് മുമ്പേ ഐക്യൂ സ്വന്തമാക്കൂ...

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഇതുവരെ പുറത്തിറങ്ങിയതിലെ ഏറ്റവും വമ്പനാരെന്ന് ചോദിച്ചാൽ അതിനുത്തരം ഈ ചൊവ്വാഴ്ച പുറത്തിറങ്ങിയ iQoo 12 തന്നെയായിരിക്കും. കാരണം പ്രോസസറിലും ഫാസ്റ്റ് ചാർജിങ്ങിലും അത്യാധുനിക ഫീച്ചറാണ് ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്.

ക്വാൽകോമിന്റെ Snapdragon 8 Gen 3 പ്രോസസറുള്ള ഇന്ത്യയിലെ ആദ്യ ഫോണാണിത്. ഫോട്ടോഗ്രാഫർമാർക്ക് ഇണങ്ങുന്ന ഈ മുൻനിര സ്മാർട്ഫോൺ ഐഫോൺ 14നേയും സാംസങ്ങിന്റെ S23 സീരീസുകളെയും മറികടന്ന് ടെക് പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്.

iQoo 12 വിലയും ഓഫറും

iQoo 12 വിൽപ്പന തുടങ്ങി

ഇന്ന് 12 മണി മുതൽ എല്ലാവർക്കും വേണ്ടിയുള്ള ഐക്യൂ 12-ന്റെ ആദ്യ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. 50,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഐക്യൂ 12 ആദ്യ സെയിലിൽ 40,000 രൂപ റേഞ്ചിലാണ് വിറ്റഴിക്കുന്നത്. ഫോൺ സ്റ്റോക്ക് തീരുന്നതിന് മുമ്പേ ഐക്യൂ സ്വന്തമാക്കൂ… ഒപ്പം ഫോണിന് ലഭിക്കുന്ന ഓഫറുകളും ഇവിടെ വിശദീകരിക്കുന്നു. ഓഫറിൽ വാങ്ങാൻ, CLICK HERE

iQoo 12 വിലയും ഓഫറും

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഐക്യൂ 12 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 12 GB റാമും, 256 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഐക്യൂവിന്റെ ബേസിക് മോഡലിന് 52,999 രൂപയാണ് വില. 16 ജിബി റാമും 512 GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 57,999 രൂപയും വില വരുന്നു.

Amazon വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ പേയ്മെന്റ് ചെയ്യുമ്പോൾ 3,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭ്യമാകുന്നു. അതായത്, ഇങ്ങനെ ആദ്യ സെയിലിലൂടെ 52,999 രൂപയുടെ ഫോൺ നിങ്ങൾക്ക് 48,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 57,999 രൂപയുടെ 16ജിബി RAM ഫോൺ 54,999 രൂപയ്ക്കും വാങ്ങാം.

ഡിസൈനിലും തനതായ iQoo 12

2 ആകർഷകമായ നിറങ്ങളിലാണ് ഐക്യൂ 12 വിപണിയിൽ അവതരിപ്പിച്ചത്. ആൽഫ നിറത്തിലുള്ള ഈ മുൻനിര സ്മാർട്ഫോണിന്റെ പിൻവശത്ത് എജി ഗ്ലാസും, വെള്ള ലെജൻഡ് വേരിയന്റിൽ പോർസലൈൻ ഇനാമൽ ഗ്ലാസും വരുന്നു.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ തുടങ്ങിയ സ്മാർട് ഫീച്ചറുകളും ഈ കരുത്തൻ സ്മാർട്ഫോണിൽ ഐക്യൂ ഒരുക്കിയിരിക്കുന്നു.

iQoo 12

iQoo 12 എന്തുകൊണ്ട് ശ്രദ്ധ നേടുന്നു?

Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റുമായി ഇന്ത്യയിൽ എത്തുന്ന ആദ്യ സ്മാർട്ഫോണാണിത്. 120W ഫ്ലാഷ് ചാർജാണ് മറ്റൊരു സ്പെഷ്യാലിറ്റി. 50MP ട്രിപ്പിൾ റിയർ ക്യാമറയാണ് ഐക്യൂവിലുള്ളത്. 64MP ടെലിഫോട്ടോ ലെൻസും, 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 14 ഒഎസ് പ്രവർത്തിക്കുന്നു. 5,000 mAh ആണ് ഐക്യൂ 12-ന്റെ ബാറ്ററി.

Read More: WhatsApp Message New feature: ചുമ്മാ സ്ക്രോൾ ചെയ്യേണ്ട! ഇനി മെസേജും PIN ചെയ്തുവയ്ക്കാം

6.78 ഇഞ്ച് 1.5K LTPO OLED ഡിസ്പ്ലേയുമായി വരുന്ന ഐക്യൂ ഫോണിന് 144Hz റീഫ്രെഷ് റേറ്റും 3000 നിറ്റ്സ് പീക് ബ്രൈറ്റ്നെസ്സുമുണ്ട്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :