itel A70 Sale: Hurry! 256GB സ്റ്റോറേജ് ഫോൺ നിസ്സാരം 7000 രൂപയ്ക്കോ, വിൽപ്പന തുടങ്ങി

Updated on 05-Jan-2024
HIGHLIGHTS

സാധാരണക്കാർക്കും മുതിർന്നവർക്കുമായി മികച്ചൊരു സ്മാർട്ഫോണാണ് itel A70

7,299 രൂപയ്ക്ക് ഒരു സാധാരണ സ്മാർട്ഫോൺ വാങ്ങാമെന്നതാണ് നേട്ടം

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഐടെലിന്റെ വിൽപ്പന ആരംഭിച്ചു

itel A70 Sale: സാധാരണക്കാർക്കും മുതിർന്നവർക്കുമായി മികച്ചൊരു സ്മാർട്ഫോണാണ് itel A70. വളരെ തുച്ഛ വിലയിൽ ഒരു ഫോൺ സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. 12GB റാം വരുന്ന itel A70യുടെ ആദ്യ സെയിൽ ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഐടെലിന്റെ വിൽപ്പന ആരംഭിച്ചു. 7,299 രൂപയ്ക്ക് ഒരു സാധാരണ സ്മാർട്ഫോൺ വാങ്ങാമെന്നതാണ് നേട്ടം. ഫോണിന്റെ ഓഫറുകളും വിൽപ്പനയുടെ വിവരങ്ങളും അറിയാം. ഒപ്പം ഫോണിന്റെ പ്രധാന ഫീച്ചറുകളും നിങ്ങളുമായി പങ്കുവയ്ക്കുന്നു.

itel A70 Sale

ജനുവരി 5 ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ ആദ്യ സെയിൽ ആരംഭിച്ചത്. ലോ ബജറ്റ് സ്മാർട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണിത്. 3 സ്റ്റോറേജ് ഫോണുകളുടെ വിൽപ്പനയാണ് നടക്കുന്നത്.

itel A70 Sale തുടങ്ങി

ഇതിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 7,299 രൂപയാണ് Amazon വില. ഇതിൽ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഐടെൽ എ70ന്റെ 12GB RAM, 128GB സ്റ്റോറേജിനാകട്ടെ 6,799 രൂപയും വില വരുന്നു. മറ്റൊരു കോൺഫിഗറേഷനിലുള്ള ഫോൺ 12 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഐടെലാണ്. എന്നാൽ ഇതിന്റെ വിൽപ്പനയെ കുറിച്ച് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

itel A70 ഓഫർ

എല്ലാ ബാങ്കുകളുടെ കാർഡുകൾക്കും ആമസോൺ 800 രൂപയുടെ ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. HDFC Bank Credit Card EMIയിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നേടാം. കൂടാതെ, HSBC, സിറ്റി ബാങ്ക് കാർഡുകൾക്കും ഓഫർ ലഭ്യമാണ്. ഇനി എക്സ്ചേഞ്ച് ഓഫറിൽ ഫോൺ വാങ്ങുന്നവർക്ക് 6,799 രൂപയുടെ ഫോണിന് 6,450 രൂപ ഓഫർ ലഭിക്കും. ഓഫറിൽ വാങ്ങാം, CLICK HERE

ഐടെൽ എ70 ഫീച്ചറുകൾ

ഇതൊരു 5G ഫോണല്ല. 4G കണക്റ്റിവിറ്റിയെയാണ് ഐടെൽ സപ്പോർട്ട് ചെയ്യുന്നത്. 6.6 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് ഡൈനാമിക് ബാർ ടെക്നോളജിയെ പിന്തുണയ്ക്കുന്നു.

ആൻഡ്രോയിഡ് 13.0 ഗോ എഡിഷനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഫോണിന് പവർ നൽകുന്നതിന് 5000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 10W ടൈപ്പ് സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്. ക്യാമറയിലേക്ക് വന്നാൽ 13MP റിയർ സെൻസറാണ് ഇതിലുള്ളത്. കൂടാതെ 8MPയുടെ ഫ്രെണ്ട് ക്യാമറയും ഫോണിലുണ്ട്.

READ MORE: Vivo X100 Launch: അതെ, അവനെത്തി… Vivo X100 സീരീസ് വിലയും ഫീച്ചറും ആദ്യ സെയിലും അറിയാം…

ഫേസ് റെക്കഗിഷൻ ടെക്നോളജി ഉൾപ്പെടുത്തിയ ഫോണാണിത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഐടെൽ എ70ലുണ്ട്. കൂടാതെ പൊട്ടിയ സ്ക്രീനുകൾക്ക് റീപ്ലേസ്മെന്റ് ഓപ്ഷനും ഐടെൽ വാഗ്ദാനം ചെയ്യുന്നു. നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഫീൽഡ് ഗ്രീൻ, അസൂർ ബ്ലൂ, ബ്രില്യന്റ് ഗോൾഡ്, സ്റ്റാർലിഷ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ വാങ്ങാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :