പുറത്തിറങ്ങിയിട്ട് 4 വർഷമായി. ഇന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ഫോൺ എന്ന വിഖ്യാതി iPhone 11ന് തന്നെയാണ്. ഐഫോൺ 11ന് ശേഷം 4 പുതിയ സീരീസുകൾ കൂടി Apple വിപണിയിൽ എത്തിച്ചെങ്കിലും ഒരു ഐഫോൺ മോഹിയുടെ ആദ്യ ഓപ്ഷൻ 11 സീരീസിലെ ഫോണുകളായിരിക്കും. കാരണം, ഫോണിന്റെ ഭേദപ്പെട്ട വിലയും, അതിനൊത്ത അത്യാകർഷക ഫീച്ചറുകളും തന്നെയാണ്. ഇപ്പോഴിതാ, iPhone 11 ഏറ്റവും വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
13 ശതമാനം വിലക്കിഴിവാണ് iPhone 11ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, 6000 രൂപയ്ക്ക് അടുത്ത് വിലക്കുറവാണ് ആപ്പിൾ ഐഫോൺ 11ന് Offer saleൽ ലഭിക്കുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ 43,900 രൂപയുടെ ഐഫോൺ 11 ഇപ്പോൾ 37999 രൂപയ്ക്ക് ലഭിക്കും.
For Best Offer: ഇവിടെ നിന്നും വാങ്ങാം
7500 രൂപയോ അതിൽ കൂടുതലോ ഉള്ള ഓർഡറുകൾക്ക് 1500 രൂപ വരെയുള്ള IDFC FIRST ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കുന്നു. വൺകാർഡ് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 12,500 രൂപയുടെ കിഴിവാണ് Flipkartലുള്ളത്. കൂടാതെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതിനാൽ ഐഫോൺ 11 വാങ്ങാൻ ഇതൊരു സുവർണാവസരം തന്നെ.
30,600 രൂപ വരെ കിഴിവാണ് എക്സ്ചേഞ്ച് ഓഫറിൽ നൽകുന്നത്. ഇതിനായി പഴയ ഐഫോൺ കൈമാറ്റം ചെയ്താൽ മതി. എങ്കിലും നിങ്ങളുടെ പരിധിയിൽ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണോ എന്നറിയാൻ പിൻ കോഡ് ടൈപ്പ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
ഐഫോൺ 11ൽ 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് വരുന്നത്. എ 13 ബയോണിക് ചിപ്പ് ആണ് ഫോണിന്റെ പ്രോസസർ. 12 MP ഡ്യുവൽ ക്യാമറയും ഐഫോൺ 11ൽ ഉൾപ്പെടുന്നു. 64 GBയാണ് ഫോണിന്റെ സ്റ്റോറേജ്. 12 MP വീതമുള്ള രണ്ട് ക്യാമറകളും, ഇതിന് പുറമെ 12 MPയുടെ തന്നെ ഒരു സെൽഫി ക്യാമറയും iPhone 11ൽ വരുന്നു. അതിനാലാണ് വിലയ്ക്കൊത്ത ആപ്പിൾ ഫോണെന്ന കീർത്തി എപ്പോഴും iPhone 11ലുള്ളതും.