Huge Discount: വിലക്കുറവ് ഒരു നിബന്ധനയുമില്ലാതെ, iPhone 15 Pro ഒരു ലക്ഷം രൂപയ്ക്ക്!

Updated on 19-Sep-2024
HIGHLIGHTS

25,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഫോണിന് ഇപ്പോൾ ലഭിക്കുന്നു

15 സീരീസിലെ മുൻനിര സ്മാർട്ഫോണാണ് iPhone 15 Pro

ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യുന്നത് എങ്ങനെയെന്നോ?

iPhone 15 Pro ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 25,000 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഫോണിന് ഇപ്പോൾ ലഭിക്കുന്നു. മറ്റ് നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെയാണ് ഐഫോൺ 15 പ്രോയ്ക്ക് വിലക്കിഴിവുള്ളത്. ഐഫോൺ 16 സെയിൽ നാളെ ആരംഭിക്കുകയാണ്. ഈ അവസരത്തിലാണ് മുൻനിര മോഡലുകളുടെ വില വെട്ടിക്കുറച്ചത്.

iPhone 15 Pro ഓഫർ

15 സീരീസിലെ മുൻനിര സ്മാർട്ഫോണാണ് iPhone 15 Pro. ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല ഇത്രയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. 1,34,900 രൂപ വിലയാണ് ഐഫോൺ 15 പ്രോയ്ക്കുള്ളത്. ഇപ്പോഴിതാ സ്മാർട്ഫോണിന് ഒരു ലക്ഷം രൂപ വിലയാണ് ഏകദേശം വരുന്നത്. ഈ ഐഫോൺ 128 GB ഇന്റേണൽ മെമ്മറിയുള്ള സ്മാർട്ഫോണാണ്.

ഐഫോൺ 15 പ്രോയ്ക്ക് ഇത്രയും ഇൻസ്റ്റന്റ് ഡിസ്കൌണ്ട് എവിടെയാണ് ലഭിക്കുന്നതെന്ന് നോക്കാം. ഒപ്പം ഐഫോൺ 15 പ്രോയുടെ സ്പെസിഫിക്കേഷനുകളും പരിചയപ്പെടാം. ഈ മാസം പുറത്തിറങ്ങിയ ഐഫോൺ 16 പ്രോയുമായി ഫോണിനെ താരതമ്യം ചെയ്ത് പരിചയപ്പെടാം.

iPhone 15 Pro ഒരു ലക്ഷം രൂപയിൽ!

ആപ്പിൾ 2024 മോഡൽ ഐഫോണുകൾക്കെല്ലാം വില കുറച്ചിട്ടുണ്ട്. എന്നാലും ഐഫോൺ 15 പ്രോ മോഡലിന് റിലയൻസ് ഡിജിറ്റലിലാണ് ഏറ്റവും വിലക്കുറവ്. ഫോണിനിപ്പോൾ 1,34,900 രൂപയാണ് വില വരുന്നത്. അതായത് 25,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഇപ്പോൾ നൽകുന്നു. റിലയൻസ് ഡിജിറ്റലിൽ 1,09,900 രൂപയ്ക്ക് ഫോൺ വാങ്ങാവുന്നതാണ്.

ഇത് ബ്ലൂ ടൈറ്റാനിയം, ബ്ലാക്ക് നിറത്തിലുള്ള ഐഫോണിനാണ് മാത്രം ബാധകമായ ഓഫറാണ്. ഒപ്പം ചില അധിക ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. പർച്ചേസിനുള്ള ലിങ്ക്.

ഐഫോൺ 15 പ്രോ vs ഐഫോൺ 16 പ്രോ

വിലയിൽ ഐഫോൺ 16 പ്രോയ്ക്ക് 10000 രൂപ കൂടുതലാണ്. പുതിയ പതിപ്പിൽ അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിട്ടുള്ളത്. കൂടുതൽ ശക്തമായ ചിപ്പ്, അൽപ്പം വലിയ ബാറ്ററിയും സ്ക്രീനുമുണ്ട്. നിങ്ങൾക്ക് 10,000 രൂപ അധികമായി ചെലവഴിക്കാൻ കഴിയുമെങ്കിൽ ഇത് ബെസ്റ്റ് ഓപ്ഷനാണ്.

വീഡിയോ റെക്കോർഡിങ്ങിൽ സ്പേഷ്യൽ ഓഡിയോ ക്യാപ്‌ചർ ഫീച്ചറുകളും ലഭിക്കും. ഓഡിയോ മിക്സ് മെഷീൻ ലേണിങ് ഫീച്ചറും പുതിയ ഫോണിലുണ്ട്.

Read More: സൂപ്പർ നൈറ്റ് ഫോട്ടോഗ്രാഫി നൽകുന്ന ബജറ്റ് ഫോൺ, Lava Blaze 3 5G ആദ്യ Sale തുടങ്ങി

രണ്ട് ഫോണുകളിലും 6.1 ഇഞ്ച് OLED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. A17 Pro ബയോണിക് ചിപ്സെറ്റാണ് 15 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 16 പ്രോയിലെ ക്യാമറ കൺട്രോൾ ബട്ടൺ 15 പ്രോയിലില്ല. 23 മണിക്കൂറാണ് ഐഫോൺ 15 പ്രോയുടെ ബാറ്ററി കപ്പാസിറ്റി. എന്നാൽ ഐഫോൺ 16 പ്രോയ്ക്ക് ആപ്പിൾ 27 മണിക്കൂർ വാഗ്ദാനം ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :