ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഹോണർ 6C പ്രൊ ലോക വിപണിയിൽ എത്തി.കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
720×1280 പിക്സൽ റെസലൂഷൻ ഒക്ട കോർ MediaTek MT6750 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Android 7.0 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് . 4G LTE സപ്പോർട്ടോടുകൂടിയ ഒരു സ്മാർട്ട് ഫോൺ ആണിത് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 13,750 രൂപയ്ക്ക് അടുത്തുവരും .
13000 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇത് .പക്ഷെ ഇപ്പോൾ നിലവിൽ കുറഞ്ഞവിലയ്ക്ക് റെഡ്മി നോട്ട് 4 ലഭിക്കുന്നതുകൊണ്ടു ഹോണറിന്റെ ഈ പുതിയ മോഡൽ എത്രമരം വിപണികീഴടക്കും എന്ന് കണ്ടറിയാം .