68 മെഗാപിക്സൽ (3 ക്യാമറ )ൽ പുറത്തിറക്കുന്ന ഹുവാവെ P20, P20 Pro ഇന്ത്യൻ വിപണിയിൽ എത്തുന്നു
40+20+8 ട്രിപ്പിൾ എംപി ക്യാമറയിൽ ഹുവാവെയുടെ മോഡലുകൾ
ഇപ്പോൾ സ്മാർട്ട് ഫോൺ ലോകത്തു ഏറെ ചർച്ചാവിഷയം ഹുവാവെയുടെ ഇനി വരാനിരിക്കുന്ന മൂന്നു മോഡലുകളാണ് .ഹുവാവെയുടെ P20, P20 Pro കൂടാതെ Porsche ഡിസൈൻ ഹുവാവെ മേറ്റ് RS എന്നി മോഡലുകളാണ് ഐ ഫോണിനെ വെല്ലുന്ന രീതിയിൽ പുറത്തിറങ്ങാനിരിക്കുന്നത് .
എന്നാൽ ഇപ്പോൾ കിട്ടിയ വിവരങ്ങൾവെച്ചു ഉടൻതന്നെ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് .ഈ മോഡലുകളുടെ പ്രധാന സവിശേഷതകളും മറ്റു വിലവിവരങ്ങളൂം മനസ്സിലാക്കാം .
5.8ഇഞ്ചിന്റെ HD+ RGBW ഫുൾ വ്യൂ ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 6.1-ഇഞ്ചിന്റെ full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാംമ്മിലാണ് ഇത് പുറത്തിറങ്ങുന്നത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .എന്നാൽ ഈ മോഡലുകൾ ക്യാമറകൾക്ക് മുൻഗണന നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .
12മെഗാപിക്സലിന്റെ കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഹുവാവെയുടെ പി 20 കാഴ്ചവെക്കുന്നത് .24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഹുവാവെയുടെ P20 Proയ്ക്ക് നൽകിയിരിക്കുന്നത് 3 പിൻ ക്യാമറകളാണ് .
Warning The media can be retrieved by users with the following roles : ROLE_SUPER_ADMIN, ROLE_ADMIN.
40+20+8 ട്രിപ്പിൾ പിൻ ക്യാമറകളും അതുപോലെതന്നെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് .കൂടാതെ പലവിധത്തിലുള്ള എഫക്റ്റുകളും ഇതിന്റെ ക്യാമറകളുടെ മറ്റു വിശേഷങ്ങളാണ് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .
മേറ്റ് RS നു ട്രിപ്പിൾ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു മോഡലുകളിൽ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 512 ജിബിയുടെ മറ്റൊരു മോഡലും പുറത്തിറങ്ങുന്നുണ്ട് .ഈ മൂന്ന് മോഡലുകളുടെ വിലയെക്കുറിച്ചു പറയുകയെങ്കിൽ Rs 52,200 ,Rs 72,300 മുതൽ Rs 1,36,500 ലക്ഷം രൂപവരെയാണ് വരുന്നത് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക