ഹുവാവെയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹുവാവെയുടെ P50 കൂടാതെ Huawei P50 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയും; എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാട് മികച്ച ഫീച്ചറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റൈലിഷ് ഡിസൈൻ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .
ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD+ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hzന്റെ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു പ്രൊസസർ ഓപ്‌ഷനുകളിൽ ലഭ്യമാകുന്നതാണു് .HiSilicon Kirin 9000 പ്രോസ്സസറുകളിലും കൂടാതെ Qualcomm Snapdragon 888 പ്രോസ്സസറുകളിലും ഈ ഫോണുകൾ ലഭ്യമാകുന്നു .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .50 മെഗാപിക്സൽ + 40 മെഗാപിക്സൽ +13 മെഗാപിക്സൽ +64 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .
13 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,360mAhന്റെ (66W Wired Super Fast Charge and 50W Wireless Super Fast Charge )ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hzന്റെ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഒരു പ്രൊസസർ ഓപ്‌ഷനുകളിൽ മാത്രമാണ് ലഭ്യമാകുന്നതാണു് .Qualcomm Snapdragon 888 പ്രോസ്സസറുകളിൽ മാത്രമാണ് ഈ ഹുവാവെ പി 50 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ക്വാഡ്ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .50 മെഗാപിക്സൽ +13 മെഗാപിക്സൽ +12 മെഗാപിക്സൽ ( supports 5x optical zoom and 50x digital zoom )ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .