DSLR ക്യാമറ വേണ്ട ഈ സ്മാർട്ട് ഫോൺ കൈയ്യിൽ ഉണ്ടെങ്കിൽ

DSLR ക്യാമറ വേണ്ട ഈ സ്മാർട്ട് ഫോൺ കൈയ്യിൽ ഉണ്ടെങ്കിൽ
HIGHLIGHTS

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ എത്തി

Huawei P50 കൂടാതെ Huawei P50 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

Snapdragon 888 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്

ഹുവാവെയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹുവാവെയുടെ P50 കൂടാതെ Huawei P50 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയും; എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാട് മികച്ച ഫീച്ചറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റൈലിഷ് ഡിസൈൻ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം .

HUAWEI P50 PRO

ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD+ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hzന്റെ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു പ്രൊസസർ ഓപ്‌ഷനുകളിൽ ലഭ്യമാകുന്നതാണു് .HiSilicon Kirin 9000 പ്രോസ്സസറുകളിലും കൂടാതെ Qualcomm Snapdragon 888 പ്രോസ്സസറുകളിലും ഈ ഫോണുകൾ ലഭ്യമാകുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .50 മെഗാപിക്സൽ + 40 മെഗാപിക്സൽ +13 മെഗാപിക്സൽ +64 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,360mAhന്റെ (66W Wired Super Fast Charge and 50W Wireless Super Fast Charge )ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 

HUAWEI P50 

ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD+ OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hzന്റെ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഒരു പ്രൊസസർ ഓപ്‌ഷനുകളിൽ മാത്രമാണ് ലഭ്യമാകുന്നതാണു് .Qualcomm Snapdragon 888 പ്രോസ്സസറുകളിൽ മാത്രമാണ് ഈ ഹുവാവെ പി 50 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ക്വാഡ്ട്രിപ്പിൾ  പിൻ ക്യാമറകളാണ് ഇതിനുള്ളത് .50 മെഗാപിക്സൽ +13 മെഗാപിക്സൽ +12 മെഗാപിക്സൽ ( supports 5x optical zoom and 50x digital zoom )ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo