4 ക്യാമറയിൽ ഹുവാവെ P30 പ്രൊ ഉടൻ എത്തുന്നു

Updated on 26-Dec-2018
HIGHLIGHTS

ഹുവാവെയുടെ പി20 പ്രൊ മോഡലുകൾക്ക് ശേഷം പി 30 പ്രൊ എത്തുന്നു

 

പലതരത്തിലുള്ള ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട് .എന്നാൽ 2018 ന്റെ ആദ്യം തന്നെ ട്രിപ്പിൾ ക്യാമറയിൽ ഹുവാവെ പി 20 പ്രൊ എന്ന ആദ്യത്തെ സ്മാർട്ട് ഫോൺ പുറത്തിറക്കി .മികച്ച ക്വാളിറ്റിയിൽ പിക്ച്ചറുകൾ എടുക്കുന്നതിനു ഈ സ്മാർട്ട് ഫോണുകൾക്ക് സാധിച്ചിരുന്നു .ഇപ്പോൾ ഇതാ പി 30 പ്രൊ എന്ന മോഡലുകളും ഉടൻ വിപണിയിൽ എത്തുന്നതായി സൂചനകൾ .

ഈ വർഷം ആദ്യം ഹുവാവെ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു ഹുവാവെ പി 20 പ്രൊ എന്ന മോഡലുകൾ .40+20+8 ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ അടുത്ത പി 30 പ്രൊ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .4 റിയർ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .10 X ഒപ്റ്റിക്കൽ സൂമോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം എന്നാണ് സൂചനകൾ .3D ഫേസ് സ്കാനിങ് ഇതിനുണ്ട് .2019 ന്റെ ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പ്രതീക്ഷിക്കാം .

ഹുവാവെയുടെ പി 20 പ്രൊ 

6.1-ഇഞ്ചിന്റെ  full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core  പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.ക്യാമറ പ്രേമികളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ 54,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :