ഈ വർഷം ഹുവാവെയിൽ നിന്നും മറ്റൊരു തകർപ്പൻ മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .ഹുവാവെയുടെ P30 കൂടാതെ ഹുവാവെ P30 പ്രൊ എന്നി മോഡലുകളാണ് ഈ വർഷം മാർച്ച് അവസാനത്തോടുകൂടി ലോകവിപണിയിൽ എത്തുന്നത് .ഹുവാവെയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ P20 എന്ന സ്മാർട്ട് ഫോണുകളുടെ തുടർച്ചയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളും .ഹുവാവെയുടെ ആദ്യത്തെ ട്രിപ്പിൾ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു ഹുവാവെയുടെ പി 20 പ്രൊ മോഡലുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ P30 പ്രോയുടെ രണ്ടു വേരിയന്റുകൾ മാർച്ചിൽ വിപണിയിൽ എത്തുന്നുണ്ട് എന്നാണ് .
ഹുവാവെയുടെ P30 കൂടാതെ P30 പ്രൊ മോഡലുകളുടെ പ്രതീക്ഷിക്കുന്ന കുറച്ചു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു . 6.1 ഇഞ്ചിന്റെ കൂടാതെ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേകളിലാണ് ഈ രണ്ടു മോഡലുകളും പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്പ്ലേ OLED തന്നെയായിരിക്കും .Kirin 980 പ്രോസസറുകളാണ് ഇതിനുണ്ടാകുക .ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ നമുക്ക് പ്രതീക്ഷിക്കാം .8 ജിബിയുടെ കൂടാതെ 12ജിബിയുടെ രണ്ടു റാം വേരിയന്റുകളിൽ ഇത് പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .മാർച്ച് അവസാനത്തോടുകൂടി പാരിസിൽ ഇത് പുറത്തിറങ്ങുന്നു .അതിനുശേഷം ഇന്ത്യൻ വിപണിയിലും .
ഹുവാവെയുടെ പി 20 പ്രൊ
6.1-ഇഞ്ചിന്റെ full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.ക്യാമറ പ്രേമികളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ 59,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .