48 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ Huawei Nova 4 പുറത്തിറക്കി

Updated on 18-Dec-2018
HIGHLIGHTS

പുതിയ ക്യാമറ സ്മാർട്ട് ഫോണുകളുമായി ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ

 

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന  Huawei Nova 4 എന്ന സ്മാർട്ട് ഫോണുകൾ .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ വലിയ പെർഫോമൻസും കൂടാതെ ആൻഡ്രോയിഡിന്റെ പൈയിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഹുവാവെയുടെ തന്നെ ഈ വർഷം പുറത്തിറങ്ങിയ  P20 Pro എന്ന മോഡലുകൾക്ക് സമാനമായ സവിശേഷതകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു ചില സവിശേഷതകൾ മനസ്സിലാക്കാം .

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .2310×1080 പിക്സൽ റെസലൂഷനാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ ഫോണുകൾ നിർമ്മിച്ചിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത് .പിന്നിൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയ്ക്കുള്ളിൽ ആണ് കൊടുത്തിരിക്കുന്നത് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ Kirin 970 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിലും മികച്ചുതന്നെയാണ് നിൽക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടി 3,750mAhന്റെ ബാറ്ററി കരുത്തിലാണ് എത്തുക .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്  35,000 രൂപയ്ക്ക് അടുത്താണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :