ഡിസ്പ്ലേ ഹോൾ സെൽഫി ക്യാമറയിൽ ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോൺ

Updated on 03-Dec-2018
HIGHLIGHTS

ഡിസ്‌പ്ലൈ -ഇൻ ക്യാമറയുമായി ഹുവാവെ നോവ 4 എത്തി

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഹുവാവെ നോവ 4 എന്ന സ്മാർട്ട് ഫോൺ .ഒരുപാട് സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇൻ -ഡിസ്പ്ലേ ക്യാമറകളാണ് .ഡിസ്‌പ്ലേയ്ക്ക് അകത്താണ് ഇതിന്റെ ക്യാമറകൾ നൽകിയിരിക്കുന്നത് എന്നതാണ് ഒരു പ്രധാന ആകർഷണം . 6.4 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പിൻ ഭാഗത്തു ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം ഈ മോഡലുകൾക്ക് ഉണ്ട് .ഇപ്പോൾ ചൈന വിപണിയിലാണ് പുറത്തിറക്കിയിരിക്കുന്നത് .ഡിസംബറിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

ഹുവാവെയുടെ ഹോണർ 8C ഇന്ത്യൻ വിപണിയിൽ എത്തി

ഹുവാവെയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നയാണ് .ഹുവാവെയുടെ ഹോണർ 8c എന്ന സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഹുവാവെയുടെ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡൽകൂടിയാണിത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് ഡിസംബർ 10 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ബാറ്ററി ലൈഫ് തന്നെയാണ് .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും  ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനത്തോടുകൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഡിസംബർ 10 മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ലഭ്യമാകുന്നതാണു് .ഇതിന്റെ വിപണിയിലെ വില വരുന്നത് 11999 രൂപ മുതൽ 12999 രൂപവരെയാണ് ,കൂടാതെ ജിയോ ഉപഭോതാക്കൾക്ക് TC അനുസരിച്ചു ഓഫറുകളും ലഭിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :